
പൊതു വേദിയിൽ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ നടൻ പാർഥിപനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ വ്യക്തിത്വം മഹിമയായി പറഞ്ഞ്, ജാതിക്കെതിരെ സംസാരിക്കുന്നവര്‍ തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ് മേനി നടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. പവൻ കല്യാൺ നായകനായെത്തുന്ന ഉസ്താദ് ഭഗത് സിങ് എന്ന സിനിമയുടെ ഹൈദരാബാദിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.
“എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര. ഞാന്‍ പാര്‍ഥിപന്‍, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. ഒരു നായിഡു ബോയ്. അതേ, ഒരു നായിഡു ബോയ്. പക്ഷേ ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന കാരണത്താല്‍ എനിക്ക് തെലുങ്ക് അറിയില്ല. തമിഴാണ് എനിക്ക് സ്വാഭാവികമായി വരുന്ന ഭാഷ. പക്ഷേ ഇനി നേരില്‍ കാണുമ്പോള്‍, അത് ഈ സിനിമയുടെ വിജയത്തിന് ശേഷമായിരിക്കും, ഞാന്‍ പൂര്‍ണമായും തെലുങ്കില്‍ സംസാരിക്കുമെന്ന് ഈ മൂര്‍ത്തി ഉറപ്പ് നല്‍കുന്നു. മൂര്‍ത്തി എന്നാണ് എന്‍റെ യഥാര്‍ഥ പേര്”, പാര്‍ഥിപന്‍ പറഞ്ഞു.
മറ്റൊരു വേദിയില്‍ മുന്‍പ് ജാതിക്കെതിരെ പാര്‍ഥിപന്‍ സംസാരിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചാണ് വിമർശനങ്ങളധികവും. വിവാദ പ്രസംഗത്തിനിടെ തമിഴരെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പാര്‍ഥിപന്‍ സ്വന്തം ജാതി പറയുന്ന ഭാഗത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്.അതേസമയം നടി തൃഷയ്ക്കെതിരെ അധിക്ഷേപപരമായി സംസാരിച്ചതിനും പാര്‍ഥിപന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.