
ശ്രീനിവാസൻ ചിത്രം “കഥപറയുമ്പോൾ” ന്റെ ഹിന്ദി പതിപ്പ് ‘ബില്ലു’ പരാജയപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ പ്രിയദർശൻ. “ഒരൊറ്റ തെറ്റാണ് തനിക്ക് ആ ചിത്രത്തില്‍ സംഭവിച്ചതെന്നും, അതുകാരണം തിരക്കഥയുടെ കെട്ടുറപ്പ് നഷ്ടമായെന്നും” പ്രിയദർശൻ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരൊറ്റ തെറ്റാണ് എനിക്ക് ആ ചിത്രത്തില്‍ സംഭവിച്ചത്. ഞാന്‍ ഒരുപാട് പാട്ടുകള്‍ ചേര്‍ത്തു. ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. അതുകാരണം തിരക്കഥയുടെ കെട്ടുറപ്പ് നഷ്ടായി” എന്നാണ് പ്രിയദര്ശന് പറയുന്നത്. അതിനാല്‍ ചിത്രത്തിലെ വൈകാരിക രംഗങ്ങള്‍ പോലും പ്രതീക്ഷിച്ച ഇംപാക്ട് നല്‍കിയില്ല.’ പ്രിയദര്ശന് പറഞ്ഞു.
‘ഷാരൂഖ് ഖാനെ സൂപ്പര്‍ താരമായി അവതരിപ്പിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ഷാരൂഖ് ഖാന് സൂപ്പര്‍ താരമാണെന്ന് മാത്രേ പറഞ്ഞിരുന്നുള്ളു. അതിനായി തിരക്കഥയിലൊന്നും ചെയ്യേണ്ടതില്ല.” പ്രിയദര്ശന് കൂട്ടിച്ചേർത്തു.
വലിയ താരനിരയുണ്ടായിട്ടും പരാജയപ്പെട്ട പ്രിയദര്ശന് ചിത്രമാണ് ബില്ലു. മലയാളത്തില്‍ വന്‍ വിജയം നേടിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ബില്ലു.
2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഷാരൂഖ് ഖാന് ആയിരുന്നു മമ്മൂട്ടിയുടെ വേഷത്തിലെത്തിയത്. ശ്രീനിവാസന് അവതരിപ്പിച്ച ബാലനെ ഹിന്ദിയില്‍ അവതരിപ്പിച്ചത് ഇര്ഫാന് ഖാന് ആയിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായെങ്കിലും ചിത്രം പരാജയപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് തിരികെ വരികയാണ് പ്രിയദര്ശന്. ഹിറ്റ് കോമ്പോയായ അക്ഷയ് കുമാറിനൊപ്പം ഭൂത് ബംഗ്ല എന്ന ചിത്രത്തിലൂടെയാണ് പ്രിയന്റെ ബോളിവുഡ് കംബാക്ക്. 14 വര്‍ഷത്തിന് ശേഷമാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും ഒരുമിക്കുന്നത്. ഭൂത് ബംഗ്ലയ്ക്ക് പിന്നാലെ ഹായ്വാന് എന്ന ചിത്രവും പ്രിയന്റേതായി ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്.