‘തമിഴ്‌നാടിൻ്റെ നേതാവാകാൻ ആഗ്രഹിക്കുന്നൊരാൾ ആദ്യം സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം’; രഞ്ജന

','

' ); } ?>

വിജയ് നടത്തുന്ന പൊതു ഇടപെടലുകൾ തെറ്റായ മാതൃകയാണെന്ന് കുറ്റപ്പെടുത്തി പാർട്ടി അംഗവും നേതാവുമായ രഞ്ജന നാച്ചിയാർ. മഹാബലിപുരത്ത് നടന്ന വനിതാ ദിന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം ഭാര്യ സംഗീതയെയും കുടുംബത്തെയും അനാദരിക്കുന്നതാണെന്ന് രഞ്ജന ചൂണ്ടിക്കാട്ടി. കൂടാതെ നിർമാതാവ് കൽപാത്തി സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ വിജയ് നടി തൃഷയ്ക്കൊപ്പം എത്തിയത് ശരിയായ രീതിയല്ലെന്നും രഞ്ജന തുറന്നടിച്ചു. എഎൻഐയോടായിരുന്നു രഞ്ജനയുടെ പ്രതികരണം.

‘വിവാഹമോചന കേസ് നിലനിൽക്കേ ഇത്തരത്തിൽ മറ്റൊരു നടിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് തലമുറയ്ക്ക് നൽകുന്നത് മോശം സന്ദേശമാണ്. തമിഴ്‌നാടിൻ്റെ നേതാവാകാൻ ആഗ്രഹിക്കുന്നൊരാൾ ആദ്യം സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം’. രഞ്ജന പറഞ്ഞു.

മഹാബലിപുരത്ത് നടന്ന വനിതാ ദിന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തൻ്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ അത്ര കാര്യമാക്കേണ്ടതില്ല എന്ന് വിജയ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. നിർമാതാവ് കൽപാത്തി സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ വിജയ് നടി തൃഷയ്ക്കൊപ്പം എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

1999-ൽ വിവാഹിതരായ വിജയ്‌യും സംഗീതയും തമ്മിൽ വേർപിരിയുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ചെന്നൈയിലെ തങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുമതി തേടി സംഗീത കോടതിയെ സമീപിക്കുകയും ചെയ്തു‌. ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രസംഗങ്ങളും തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചത്.