
‘മതവിശ്വാസത്തെ ചൊല്ലി കാമുകനുമായി ബ്രേക്കപ്പ് ആയെന്ന് വീഡിയോ പങ്കുവെച്ച് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. വീഡിയോയിൽ പൊട്ടി കരയുന്ന മീനാക്ഷിയെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ പിന്നാലെ തന്നെ ആളുകളെ കൺഫ്യൂഷൻ ആകുന്ന തരത്തിൽ താരം മറ്റൊരു വീഡിയോയും പങ്കുവെച്ചു. ഇതൊരു സര്‍ക്കാസം വിഡിയോ മാത്രമാണെന്നും, ഒന്നും സംഭവിച്ചിട്ടില്ലെന്നും ആ വീഡിയോയിലൂടെ താരം പറഞ്ഞു.
‘അലക്സാ പ്ലേ ദേവീ ഫ്രം ഞാന്‍ ഗന്ധര്വ്വന്. ഞാന്‍ ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടല്ലോ’ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി വീഡിയോ പങ്കുവച്ചത്. വിഡിയോ കണ്ട ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലായി. എന്താണ് താരം ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസിലായില്ല. ചിലരൊക്കെ താരത്തിന്റെ പ്രണയത്തേയും കാമുകനേയുമൊക്കെ കുറിച്ച് ചോദിച്ചെത്തി. ആരാധകരുടെ ചോദ്യങ്ങള്‍ കൂടിയതോടെയാണ് മീനാക്ഷി തന്നെ വിശദീകരണവുമായെത്തിയത്.
‘ഗയ്സ് ചില്. ഇതൊരു സര്‍ക്കാസം വിഡിയോ മാത്രമാണ്. ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരേയും കരുതലിന് നന്ദി. പക്ഷെ എന്റെ കണ്ണീര് വിഡിയോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ആക്ടിങ് ആക്ടിങ്’ എന്നാണ് മീനാക്ഷി വിഡിയോയ്ക്ക് താഴെ പങ്കുവച്ചത്.
രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ‘എന്റെ കാര്യത്തില്‍ അവന് എന്നെ മൂദേവിയെന്നാണ് വിളിച്ചത്, ദൈവം കരയാറില്ല കരയിപ്പിക്കാറേയുള്ളൂ, അവന് ബാറ്റ്മാന് ആണെന്ന് പറഞ്ഞപ്പോള്‍ നീ വിശ്വസിച്ചില്ലല്ലോ, ഒരു കാര്യം പറയട്ടെ കരയല്ലേ നമ്മളെ വേണ്ടാത്ത ഒരു നമുക്കും വേണ്ട എന്തിനാ കരഞ്ഞിട്ട് അസുഖം വരുത്തി വയ്ക്കുന്നത് സാരമില്ല വേറെ ഒന്നിനും നോക്കൂ അവനെക്കാള്‍ നല്ല ഒരാളെ നോക്കൂ’ എന്നൊക്കെയാണ് കമന്റുകള്‍.