“അമ്മയുടെ ധൈര്യമാണ് എനിക്ക്, അത് റോസ്ലിനിൽ ഉപകരിച്ചിട്ടുണ്ട്”; മീന

','

' ); } ?>

തന്റെ ഏറ്റവും പുതിയ സീരീസ് ‘സീക്രട്ട് സ്റ്റോറീസ് റോസ്‍ലി’നിലെ ശോഭ ജോൺ എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീന സാഗർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്കിഷ്ടമെന്നും, ഇൻഡസ്ട്രിയിൽ ലക്ഷ്മി ജയചിത്രാമ തുടങ്ങിയവരെല്ലാം തനിക്ക് മാതൃകയായിട്ടുണ്ടെന്നും മീന പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

“ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. അതുകൊണ്ട് തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. മാത്രമല്ല എന്റെ അമ്മ വളരെ സ്ട്രോങ് ആയിട്ടുള്ള ഒരാളായിരുന്നു. അമ്മയെ കണ്ട് കണ്ട് ആ ധൈര്യം എനിക്കും കിട്ടിയിട്ടുണ്ട്. ഇൻഡസ്ട്രിയിൽ തന്നെ ലക്ഷ്മി ചേച്ചി, ജയചിത്രാമ തുടങ്ങിയവരെല്ലാം എനിക്ക് മാതൃകയായിട്ടുണ്ട്.” മീന പറഞ്ഞു.

“ഇതുവരെ മലയാളത്തിൽ ഞാൻ വളരെ സോഫ്റ്റും സ്വീറ്റുമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ റോസ്‌ലിന്റെ കഥ കേട്ടപ്പോൾ ഞാൻ വളരെ ആവേശത്തിലായി. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രമായതു കൊണ്ട് തന്നെ ഞാനിത് ചെയ്യുമോയെന്ന സംശയം സംവിധായകനും ജീത്തുവിനുമുണ്ടായിരുന്നു. പക്ഷേ സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ഈ കഥാപാത്രം തീർച്ചയായും ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്”. മീന കൂട്ടിച്ചേർത്തു.

മീന പ്രധാന കഥാപാത്രമായെത്തുന്ന ‘സീക്രട്ട് സ്റ്റോറീസ് റോസ്‍ലിൻ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സീരിസിലെ മീനയുടെ കഥാപാത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഗാനരചയിതാവായ വിനായക് ശശികുമാർ ആദ്യമായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും റോസ്‌ലിനുണ്ട്. സഞ്ജന ദീപുവാണ് സീരിസിൽ ടൈറ്റിൽ കഥാപാത്രമായെത്തിയത്. വിനീത്, അനിഷ്മ അനിൽകുമാർ, ഹക്കിം ഷാജഹാൻ, ടി ജി രവി തുടങ്ങിയവരും സീരിസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.