“മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല”; രൂക്ഷ പ്രതികരണവുമായി രമ്യ പണിക്കർ

','

' ); } ?>

“ഒരു പോസ്റ്റോ വിഡിയോയോ പങ്കുവയ്ക്കുന്നതിന് മുമ്പ് രണ്ടു വട്ടമെങ്കിലും ആലോചിക്കണം അത് നിങ്ങളുടെ കൾച്ചറിനെയും പ്രഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്

മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല, അതെടുക്കുന്നവരും പോസ്‌റ്റ് ചെയ്യുന്നവരുമൊണന്നും തുറന്നടിച്ച് നടി രമ്യ പണിക്കർ. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്തു പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനമല്ലെന്നും, ഒരു പോസ്റ്റോ വിഡിയോയോ പങ്കുവയ്ക്കുന്നതിന് മുമ്പ് രണ്ടു വട്ടമെങ്കിലും ആലോചിക്കണം അത് നിങ്ങളുടെ കൾച്ചറിനെയും പ്രഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും രമ്യ പണിക്കർ പറഞ്ഞു. പൊങ്കാലക്കിടെ വീട്ടിലെത്തിയ ആളുകൾ പ്രചരിപ്പിച്ച മോശം വീഡിയോക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

രമ്യയുടെ കുറിപ്പിന്റെ പൂർണ രൂപം

“പ്രിയപ്പെട്ടവരേ, ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വിഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി. പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സും ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്. അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്.” രമ്യ പണിക്കർ കുറിച്ചു.

“പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വിഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എൻ്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വിഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർഥന – നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വിഡിയോയോ പങ്കുവയ്ക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടിക്കൽ ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്തു പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റും മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല എടുക്കുന്നവരും പോസ്‌റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്. നന്ദി.” രമ്യ പണിക്കർ കൂട്ടിച്ചേർത്തു.

സമാനമായ പ്രശനം നടി അന്ന രാജനും നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം അന്ന രാജൻ ആറ്റുകാൽ പൊങ്കല ഇടാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം നേരിട്ടിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്. സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്ന തരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു. അന്നയുടെ ആദ്യത്തെ പൊങ്കാലയായിരുന്നു അത്.

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും, തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുവെന്നും അന്ന പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. കൈകൂപ്പി കണ്ണുനീരോടെ എന്ന തലക്കെട്ടോടെയാണ് അന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരുന്നത്. പതിവ് പോലെ ചിപ്പിയടക്കമുള്ള നിരവധി താരങ്ങളും എത്തിയിരുന്നു. ആറ്റുകാൽ പൊങ്കാല പകർത്താൻ എത്തിയ ചില ഓൺലൈൻ മീഡിയകൾ അന്ന അടക്കമുള്ള സ്ത്രീ സെലിബ്രിറ്റികളുടെ സ്വകാര്യ ഭാ​ഗങ്ങളുടെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകൾ വൈറലായശേഷം നടിയെ ട്രോൾ ചെയ്തും പരിഹസിച്ചും വിമർശിച്ചും നിരവധി റിയാക്ഷൻ വീഡിയോകൾ പുറത്തിറങ്ങുകയും ചെയ്തിരുന്നു.