“സൂര്യ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി മമിത മാറും”; രാധിക ശരത് കുമാർ

','

' ); } ?>

റിഹേഴ്‍സല്‍ സമയത്ത് ഇമോഷണല്‍ ഡെപ്‍തോടെ ആ കഥാപാത്രത്തെ മമിത ഉള്‍ക്കൊണ്ടത് കണ്ട് (ഭാവമാറ്റം) ഞാൻ ഞെട്ടിപ്പോയി. സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി എന്തായാലും മമിത മാറും

സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിൽ, സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി മമിത മാറുമെന്ന് പ്രശംസിച്ച് നടി രാധിക ശരത് കുമാർ. ചിത്രത്തിന്റെ കഥയ്ക്ക് നായിക വളരെ പ്രധാനപെട്ടതായത് കൊണ്ട് മമിതയെ പറഞ്ഞപ്പോൾ താൻ അത്ഭുതപെട്ടുവെന്നും, എന്നാൽ റിഹേഴ്‍സല്‍ സമയത്ത് ഇമോഷണല്‍ ഡെപ്‍തോടെ ആ കഥാപാത്രത്തെ മമിത ഉള്‍ക്കൊണ്ടത് കണ്ട് താൻ ഞെട്ടിപ്പോയെന്നും രാധിക പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ നായിക വളരെ പ്രധാനപ്പെട്ടതായി തോന്നി. മികച്ച അഭിനയ ശേഷിയുള്ള ടോപ് ആക്ട്രസ്സിന് മാത്രമേ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താൻ കഴിയുകയുള്ളൂവെന്ന് ആ ചിത്രത്തിന്റെ പ്രവര്‍ത്തകരോട് ഞാൻ പറഞ്ഞിരുന്നു. മമിതയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടു. എന്നാല്‍ റിഹേഴ്‍സല്‍ സമയത്ത് ഇമോഷണല്‍ ഡെപ്‍തോടെ ആ കഥാപാത്രത്തെ മമിത ഉള്‍ക്കൊണ്ടത് കണ്ട് (ഭാവമാറ്റം) ഞാൻ ഞെട്ടിപ്പോയി. സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി എന്തായാലും മമിത മാറും.” രാധിക പറഞ്ഞു.

2017 ൽ പുറത്തിറങ്ങിയ ‘സർവ്വോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമിത. പിന്നീട് ഹണി ബീ 2, വരത്തൻ, വികൃതി, ഓപ്പറേഷൻ ജാവ തുടങ്ങീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മമിതയുടെ കരിയറിലെ ആദ്യത്തെ ബ്രേക്ക് ത്രൂ സൂപ്പര്‍ ശരണ്യയാണ്. പ്രേമലുവില്‍ നായികയാകുകയും ചിത്രം വൻ ഹിറ്റാകുകയും ചെയ്‍തതോടെ അന്യ ഭാഷാ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി മമിത.

വിശ്വനാഥൻ ആൻഡ് സൺസ്

സൂര്യ നായകനാകുന്ന വിശ്വനാഥൻ ആൻഡ് സണ്‍സില്‍ മമിതയാണ് നായിക. സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥൻ ആൻഡ് സൺസ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണിത്. ഒരു പക്കാ ഫീൽ ഗുഡ് ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സമീപകാലത്തിറങ്ങിയ സൂര്യ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ, ഹിറ്റ് സംവിധായകനൊപ്പമുള്ള ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴിൽ ലഭിക്കുന്ന വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്. പ്രശസ്ത മലയാളി ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.  രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിതാര എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കര’യിൽ മമിത നായികയായാണ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘

വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ രാം കുമാർ സംവിധാനം ചെയ്യുന്ന ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിൽ വിഷ്‍ണു വിശാലിന്റെ നായികയായി മമിത എത്തുന്നുണ്ട്. രാക്ഷസൻ മുണ്ടാസുപെട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം രാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായത് ഉണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.