
‘റമദാൻ മാസത്തിൽ ആറ്റുകാല പൊങ്കാലയിൽ പങ്കെടുത്തത്തതിന് രൂക്ഷ വിമർശനം നേരിട്ട് മിനിസ്ക്രീൻ താരം റെനീഷ റഹ്‌മാൻ. ‘എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല’, എന്ന് കുറിച്ചു കൊണ്ട് റെനീഷ പങ്കുവെച്ച പോസ്റ്റിനു താഴെയാണ് ആളുകൾ വിദ്വേശപരമായ കമന്റുകൾ പങ്കുവെച്ചത്. ‘ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് കാണിക്കുന്നത്’, ‘റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ’, എന്നിങ്ങനെയായിരുന്നു കമന്റ് .
നെഗറ്റീവ് കമന്റുകൾ പലതിനും റെനീഷ തന്നെ തക്ക മറുപടി നൽകുന്നുണ്ട്. “കരയുന്നവർ മാക്സിമം കരയട്ടേ” എന്നായിരുന്നു റെനീഷയുടെ ഒരു മറുപടി കമന്റ്. ‘മതം മാറിക്കൂടെ’ എന്ന് ചോദിച്ച വ്യക്തിയോട് ‘താൽപ്പര്യമില്ല’ എന്നും നടി കുറിച്ചു. നടിയെ പിന്തുണച്ചും കമന്റ് ചെയ്യുന്നവരുണ്ട്. ‘ഇതാണ് യഥാർഥ കേരള സ്റ്റോറി’ എന്നാണ് ഇവരിൽ പലരും കമന്റ് ചെയ്യുന്നത്.
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്.