രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയം; വിവാഹ മോചനം ഒത്തു തീർപ്പാക്കാൻ 250 കോടി നൽകാമെന്ന് വിജയ്

','

' ); } ?>

വിവാഹ മോചന വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ നടനും ടി വി കെ നേതാവുമായ വിജയ് ശ്രമിക്കുന്നതായി റിപ്പോർട്ട്. തൻ്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്‌ദാനം ചെയ്‌തതായാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ചു നൽകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്‌തത്‌. അവിഹിത ബന്ധം തുടരില്ലെന്ന് വിജയ് വാക്ക് നല്‍കിയെങ്കിലും ഈ ബന്ധം വീണ്ടും തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.ഇതോടെയാണ് സംഗീത വിവാഹമോചനത്തിന് തയ്യാറായത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഏപ്രില്‍ 20 ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തൻ്റെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വിജയിയുടെ ജീവിതത്തിലെ ഈ നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്.