
കഞ്ചാവ് കേസില്‍ അകത്തായ മകനെ പിന്തുണച്ച് കുറിപ്പ് പങ്കുവെച്ച് നടൻ ടിനി ടോം. കാലം എല്ലാം തെളിയിക്കുമെന്നും, അപ്പന്‍ നിന്റെ കൂടെയുണ്ടെന്നും ടിനി ടോം കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന് താഴെ കമന്റുകളില്‍ മകന് തെറ്റ് പറ്റിയെന്ന് പറയുന്നവരോട് അവന് തെറ്റ് പറ്റിയിട്ടില്ലെന്നും, അവന്റെ പക്കല്‍ കഞ്ചാവുണ്ടായിരുന്നില്ലെന്നും ടിനി ടോം ആവർത്തിച്ച് പറയുന്നുണ്ട്.
‘സങ്കീര്‍ത്തനം 91. അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍ നിന്നും വിടുവിക്കും തന്റെ തൂവലുകള്‍ കൊണ്ട് അവന്‍ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3ആം നാള്‍ ഉയര്‍ത്തെഴുന്നേല്‍പുണ്ടാകും കാലം എല്ലാം തെളിയിക്കും. ദൈം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ’ എന്നായിരുന്നു ടിനിയുടെ കുറിപ്പ്.
മകന്‍ തെറ്റ് ചെയ്താല്‍ അത്തരം സാഹചര്യം വാര്‍ത്ത ഉണ്ടായാല്‍ അച്ഛന്‍ സംയമനം പാലിക്കുക.ഇത് ആരോടോ ഉള്ള വെല്ലുവിളി പോലെ ടിനി ചേട്ടാ എന്നായിരുന്നു ഒരാളുടെ കമന്റ്. അവന്‍ തെറ്റായെന്നും ചെയ്തിട്ടില്ലെന്നാണ് അതിന് ടിനി ടോം നല്‍കിയ മറുപടി. അപ്പന്റെ വില കളയരുതെന്ന് പറഞ്ഞ ആരാധകന് ടിനി നല്‍കിയ മറുപടി, അവന്‍ തെറ്റ് ചെയ്തിട്ടില്ല. ഞാനത് തെളിയിക്കും എന്നായിരുന്നു.
‘നല്ല അച്ഛനാവുക, നല്ല കൂട്ടുകാരനാവുക, ആദമിന് തെറ്റ് പറ്റിയാല്‍ താങ്കള്‍ക്ക് തിരുത്താം, ആദമിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്താന്‍ പറ്റില്ല’, ‘മോനെ തള്ളിപ്പറയാതെ ഇരുന്നാല്‍ ഇതിലും വലുത് കാണേണ്ടിവരും’, ‘വിജയങ്ങള്‍ നമുക്കൊപ്പം ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്. ചില ലോക പരാജയങ്ങള്‍ നമുക്ക് പിന്നില്‍ നിഴല്‍ പോലെ പിന്തുടരുന്നത്. എങ്ങനെയും തകര്‍ത്തു തരിപ്പണമാക്കുക എന്ന ലക്ഷ്യത്തോടെ’ എന്നിങ്ങനെ പോവുകയാണ് ടിനിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. അതേസമയം കമന്റുകളിലെല്ലാം മറുപടിയായി മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും താനത് തെളിയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ടിനി ടോം.