കാത്തിരിപ്പിനൊടുവില്‍ തലയുടെ വിശ്വാസത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്…

','

' ); } ?>


കേരളത്തിലെയും തമിഴ് നാട്ടിലെയും തല ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അജിത്ത് ഇരട്ട വേഷത്തിലെത്തുന്ന പൊങ്കല്‍ റിലീസ് ചിത്രം വിശ്വാസത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. തല ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

ചിത്രത്തിന്റെ മാസ്സ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ തലയുടെ തിരിച്ചു വരവിനായ് ആരാധകര്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്. ”എന്‍ കഥയില്‍ നാന്‍ വില്ലന്‍ ഡാ” എന്ന അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗും ആക്ഷന്‍ നൃത്ത രംഗങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രത്തിന് നല്ലൊരു ആമുഖമാണ് ട്രെയ്‌ലര്‍ നല്‍കിയിരുന്നത്. ട്രെയ്‌ലര്‍ കാണാം…