
ലൈംഗികാതിക്രമ പരാതിയിൽ മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ കേസെടുത്ത് പോലീസ്. 2022ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ പരാതി. എറണാകുളം സൗത്ത് പൊലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി എടുക്കും.
നിയമപരമായി യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് മൊഴിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുൻപും ചിദംബരത്തിനെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു. സംവിധായകന്റെ ആദ്യചിത്രമായ ‘ജാൻ എ മന്നി’ൽ അഭിനയിച്ച നടി പ്രാപ്തി എലിസബേത്താണ് ആരോപണം ഉന്നയിച്ചിരുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിനിടയ്ക്ക് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വിജയത്തിന് പിന്നാലെയായിരുന്നു ആരോപണം ഉയർന്നത്.