
നടനും രാഷ്ട്രീയ നേതാവുമായ വിജയ് വീണ്ടും സിനിമയിൽ സജീവാകുമെന്ന് അവകാശവാദവുമായി തമിഴ് നടി സിന്തിയ ലൂർദ്. മുമ്പ് നൽകിയൊരഭിമുഖത്തിൽ വിജയ് യെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നതിനിടയിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിജയ് തന്റെ സിനിമയിൽ അഭിനയിക്കുമെന്നും, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നുമാണ് താരം അന്ന് പറഞ്ഞത്. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പുതിയ പ്രസ്താവന.
“ഞാൻ അന്ന് പറഞ്ഞ പോലെ, ഞാൻ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കും. അദ്ദേഹം തീർച്ചയായും എൻ്റെ നിർമ്മാണ ചിത്രത്തിൽ അഭിനയിക്കും. ചിലർ പറയുന്നു അദ്ദേഹം സിനിമ ഉപേക്ഷിച്ചു എന്ന്, പക്ഷേ രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങൾ അത് കാണും.”സിന്തിയ ലൂർദ് ആവർത്തിച്ചു.
പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ് യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ വരുന്ന ഏറ്റവും പുതിയ ചിത്രമാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.