“എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍, സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍”; രേഖ രതീഷിനെതിരെ സത്യഭാമ

','

' ); } ?>

യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്ന് വീഡിയോ പങ്കുവെച്ച സീരിയൽ നടി രേഖ രതീഷിന് മറുപടിയുമായി കലാമണ്ഡലം സത്യഭാമ. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്നാണ് രേഖയുടെ വീഡിയോയെ സത്യഭാമ പരിഹസിച്ചത്. ‘അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ’ എന്നും, സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങളെന്നും സത്യഭാമ ചോദിച്ചു.

“എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാല്‍ പോരെ റോക്കറ്റില്‍.നിങ്ങള്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ടാണ് ഇത്രക്കും ടെന്‍ഷന്‍. കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും.” സത്യഭാമ പറഞ്ഞു.

മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം തനിക്കെതിരെ നെഗറ്റീവ് പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സാണെന്നും രേഖ വീഡിയോയിലൂടെ പറയുന്നുണ്ട്. കൂടാതെ ഇത്തരം ആക്രമണങ്ങളുടെ ഫലമായി ജീവൻ പൊലിഞ്ഞ ഒരുപാട് പേരുണ്ടെന്നും, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുതെന്നും രേഖ കൂട്ടിച്ചേർത്തിരുന്നു. മൂന്ന് മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പങ്കുവെക്കുകയാണ്. ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുന്നു. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണമെന്നുമായിരുന്നു രേഖയുടെ ആവശ്യം.