“പോകുന്ന ട്രാക്ക് ശരിയാണെന്നതിൻ്റെ തെളിവാണിത്”; തമിഴിലെ ആദ്യ ചിത്രത്തിന്റെ പുരസ്‌കാര നേട്ടത്തിൽ മഞ്ജു വാര്യർ

','

' ); } ?>

തമിഴിലെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടി മഞ്ജു വാര്യർ. പോകുന്ന ട്രാക്ക് ശരിയാണെന്നതിൻ്റെ തെളിവാണിതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൂടാതെ ഹാസ്യതാരത്തിനുള്ള പുരസ്‌കാരം കിട്ടണമെന്ന് വർഷങ്ങളായി ആഗ്രഹിക്കുന്നുവെന്നും, വൈകി കിട്ടിയതെങ്കിലും മധുരമേറിയ പുരസ്‌കാരമാണ് ലഭിച്ചതെന്നും നടി ഉർവശി പറഞ്ഞു. ചെന്നൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഉർവശി.

അസുരൻ സിനിമയിലെ മികവിന് 2019ലെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്. മികച്ച പ്രതിനായകനുള്ള പുരസ്‌കാരമാണ് റഹ്മാന് ലഭിച്ചത്. വൈക്കം വിജയലക്ഷ്മി, വർഷാ രഞ്ജിത്ത് എന്നിവർ മികച്ച ഗായികമാരായി. 2016 മുതൽ 2022 വരെയുള്ള ചലച്ചിത്ര പുരസ്‌കാരങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. ഏഴിൽ അഞ്ച് വർഷങ്ങളിലും മികച്ച നടിമാർ ആയിരിക്കുന്നത് മലയാളികളാണ്. അപർണ ബാലമുരളി, കീർത്തി സുരേഷ്, മഞ്ജു വാര്യർ, ലിജോമോൾ ജോസ്, നയൻതാര എന്നിവരാണ് അവർ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് ഏഴ് വർഷങ്ങളിലെ മികച്ച നടന്മാർ.