“ഞാൻ ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്‍ടമായത് കൊണ്ടാണ്”; തെളിവുകൾ നിരത്തി മാളവിക മോഹനൻ

','

' ); } ?>

പ്രഭാസ് ചിത്രം രാജസാബിലെ മാളവിക മോഹനന്റെ ഫൈറ്റുകൾ സ്റ്റണ്ട് ഡബിളായിരുന്നുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി മാളവിക മോഹനൻ. എങ്ങനെ ആക്ഷൻ ശരിയായി എക്സിക്യൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ച തന്റെ സ്റ്റണ്ട് ഡബിളിന് നന്ദിയെന്നും, കുട്ടിക്കാലത്തെ താൻ സ്‍പോര്‍ട്‍സ് ഇഷ്‍ടപ്പെടുന്ന പെണ്‍കുട്ടി ആണെന്നും മാളവിക മോഹനൻ പറഞ്ഞു. ചിത്രത്തിന്റെ ബിടിഎസ് വീഡിയോയടക്കം പുറത്തു വിട്ടു കൊണ്ടായിരുന്നു മാളവികയുടെ പ്രതികരണം.

“രാജാ സാബിലെ സ്റ്റണ്ടുകള്‍ മുഴുവൻ ഞാൻ അല്ല ചെയ്‍തതെന്നും ബോഡി ഡബിള്‍ ആണ് ചെയ്‍തതെന്നും അവകാശപ്പെടുന്ന നിരവധി ട്വീറ്റുകളും ആര്‍ട്ടിക്കളും ഞാൻ കണ്ടു. എന്റെ സ്റ്റണ്ട് ഡബിള്‍ ആയിരുന്നുവെന്ന് പറഞ്ഞ് ഒരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്‍ടമായതിനാലാണ്. കുട്ടിക്കാലത്തെ ഞാൻ സ്‍പോര്‍ട്‍സ് ഇഷ്‍ടപ്പെടുന്ന പെണ്‍കുട്ടിയാണ്“. മാളവിക മോഹനൻ പറഞ്ഞു.

“സാധാരണ സെറ്റുകളില്‍ സ്റ്റണ്ട് ഡബിളുണ്ടാകാറുണ്ട്. കാരണം അവര്‍ വിദഗ്ദ്ധരായതിനാല്‍ റിഹേഴ്‍സല്‍ അവരെ കൊണ്ട് ആക്ഷൻ ഡയറക്ടര്‍ ചെയ്യിപ്പിക്കാറുണ്ട്. മാത്രവുമല്ല ചില ഷോട്ടുകള്‍ റിസ്‍ക് ഉള്ളതാണെങ്കില്‍, നടന് അപകട സാധ്യത ഉള്ളതായി തോന്നുമ്പോള്‍, ഒരു പ്രൊഫഷല്‍ അത് ചെയ്യുന്നതാണ് നല്ലത്. എങ്ങനെ ആക്ഷൻ ശരിയായി എക്സിക്യൂട്ട് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ച എന്റെ സ്റ്റണ്ട് ഡബിളിന് നന്ദി.” മാളവിക മോഹനൻ കൂട്ടിച്ചേർത്തു.

പ്രഭാസ് നായകനായി എത്തിയ ചിത്രമാണ് ദ രാജാ സാബ്. മാരുതി സംവിധാനം ചെയ്‍ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിളങ്ങാനായില്ല. ചിത്രം ആദ്യ ദിവസം 100 കോടിയിലധികം കളക്ഷൻ നേടിയെങ്കില്‍ നാലാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 201 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് കളക്ഷനില്‍ കാര്യമായ കുതിപ്പ് തുടരാൻ രാജാ സാബിന് ആയിരുന്നില്ല. ദ രാജാ സാബ് ഇപ്പോള്‍ ഒടിടിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ജിയോ ഹോട് സ്റ്റാറിലാണ് പ്രഭാസ് ചിത്രം സ്‍ട്രീമിംഗ് തുടരുന്നത്.