“ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ യൂട്യൂബിൽനിന്ന് നീക്കം ചെയ്യണം”; ‘ടോക്സിക്കി’നെതിരെ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ

','

' ); } ?>

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്കി’നെതിരെ പരാതി നൽകി ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ക്രിസ്ത്യൻ ഫെഡറേഷൻ പരാതി നൽകിയത്.

ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിൻ്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് കാണിച്ചാണ് പുതിയ പരാതി. ടീസർ യൂട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.

ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിൽ നയൻതാര, രുക്‌മിണി വസന്ത്, കിയാര അദ്വാനി താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് നായികമാരായെത്തുന്നത്. യഷും ഗീതുവും ചേർന്നാണ് തിരക്കഥ. മാർച്ച് 19-ന് ചിത്രം തിയേറ്ററിലെത്തും. അടുത്തകാലത്ത് വൻ ഹിറ്റായി മാറിയ രൺവീർ സിങ്ങിൻ്റെ ‘ധുരന്ധർ 2’ ഇതേ ദിവസം പ്രദർശനത്തിനെത്തും.