“ഖെദ്ദയിലെ അമ്മ ജീവിച്ചിരുന്ന സ്ത്രീയാണ്, ആ കഥാപാത്രം വല്ലാണ്ട് ഹോണ്ട് ചെയ്തിരുന്നു”; ആശാ ശരത്ത്

','

' ); } ?>

വലിയ രീതിയിൽ പ്രേക്ഷക വിമർശനം നേരിട്ട ചിത്രം ‘ഖെദ്ദ’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി ആശാ ശരത്ത്. ‘ഖെദ്ദയിലെ അമ്മ ജീവിച്ചിരുന്ന സ്ത്രീയാണെന്നും, കഥാപാത്രം തന്നെ ഹോണ്ട് ചെയ്തിരുന്നെന്നുംആശാ ശരത്ത് പറഞ്ഞു. ‘ഇങ്ങനെ ഒരു അമ്മയ്ക്ക് ചെയ്യാന്‍ കഴിയും എന്നുള്ളത് എന്നിലെ അമ്മയ്ക്ക് സഹിക്കാന്‍ പോലും പറ്റില്ലയെന്നും, അങ്ങനെയുള്ള ഒരു കഥാപാത്രത്തിന്‍റെ ജീവിതം വരച്ചുകാണിക്കുകയാണ് മനോജ് കാന സാര്‍ ചെയ്തതെന്നും ആശാ ശരത്ത് കൂട്ടിച്ചേർത്തു.’ യെസ് 27 ന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു ആശാ ശരത്ത്.

“ഗീത പ്രഭാകര്‍ ജീവിച്ചിരുന്ന ഒരാള്‍ അല്ല. ജിത്തു സാറിന്‍റെ ഭാവനയില്‍ ഉണ്ടായിരുന്ന അമ്മയാണ്. ഖെദ്ദയിലെ അമ്മ ജീവിച്ചിരുന്ന സ്ത്രീയാണ്. അതാണ് വ്യത്യാസം. ഇവര്‍ ഇത് ചെയ്ത സ്ത്രീയാണ്. ജയിലില്‍ ആയിരുന്ന സ്ത്രീയാണ്. ഒരാളുടെ ജീവിതകഥയാണ് മനോജ് കാന സാര്‍ സിനിമയാക്കിയത്. എങ്ങനെ ഒരു അമ്മയ്ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്ന് ചോദിച്ചാല്‍ അങ്ങനത്തെ അമ്മമാര്‍ ഈ ലോകത്ത് ഉണ്ട്. മിനിഞ്ഞാന്ന് കൂടി അങ്ങനെ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു. ഇത്രയും വിദ്യാസമ്പന്നരായിട്ടുള്ള ആളുകളുള്ള സ്ഥലമാണ്. അങ്ങനെയുള്ള ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചിട്ടുള്ളത്. ഒരു പ്രണയം എന്ന് പറയുമ്പോള്‍ മറ്റെല്ലാം മറന്നുപോകുന്ന രീതിയിലൊക്കെ സംഭവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു കഥാപാത്രത്തിന്‍റെ ജീവിതം വരച്ചുകാണിക്കുകയാണ് മനോജ് കാന സാര്‍ ചെയ്തത്.” ആശാ ശരത്ത് പറഞ്ഞു.

“ഞാന്‍ ചെയ്തത് ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നുള്ളതാണ്. ആ കഥാപാത്രമാണ് എന്നെ ഹോണ്ട് ചെയ്തത്. ഇങ്ങനെ ഒരു അമ്മയ്ക്ക് ചെയ്യാന്‍ കഴിയും എന്നുള്ളത് എന്നിലെ അമ്മയ്ക്ക് സഹിക്കാന്‍ പോലും പറ്റില്ല. നമ്മുടെ കുഞ്ഞിന് ഒരു പനി വന്നാല്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മയാണ് സത്യം പറഞ്ഞാല്‍ ഞാന്‍. എങ്ങനെ ആ അമ്മ ചെയ്തു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.” ആശ ശരത്ത് കൂട്ടിച്ചേർത്തു.

തിയറ്ററില്‍ ശ്രദ്ധ നേടാതെ ഒടിടി റിലീസില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഖെദ്ദ. മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും സുധീര്‍ കരമനയും സുദേവ് നായരുമൊക്കെ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 2022 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രം നേടിയത്. അതിന് കാരണം പ്രധാനമായും ചിത്രത്തിന്‍റെ കഥ ആയിരുന്നു. കൗമാരക്കാരിയായ മകളുടെ കാമുകനുമായി അമ്മ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കാട്ടാനകളെ കുരുക്കാന്‍ കാട്ടില്‍ ഒരുക്കുന്ന കെണിയാണ് ഖെദ്ദ. ഇന്‍റര്‍നെറ്റ് കാലത്ത് മനുഷ്യര്‍ നേരിടുന്ന കുരുക്കുകളെക്കുറിച്ച് പറയുന്ന ചിത്രമാണിത്.