“മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത അപൂർവ്വം വ്യക്‌തിത്വങ്ങളിൽ ഒരാളായിരുന്നു ഷാഫി”; ദിലീപ്

','

' ); } ?>

ഹിറ്റ് സിനിമകളുടെ അമരക്കാരൻ ഷാഫി വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്ന വേളയിൽ ഷാഫിയുടെ ഓർമ്മകൾക്ക് മുന്നിൽ വികാരാധീനനായി നടൻ ദിലീപ്. മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത അപൂർവ്വം വ്യക്‌തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ വേർപാട് അടുത്ത് സംഭവിച്ച പോലെ തോന്നുന്നുവെന്നും ദിലീപ് പറഞ്ഞു. ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്‌മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ

“ഈ ചടങ്ങിന്റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസ്സിലുള്ള ഏവർക്കും നമസ്കാരം. സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്. സമയം പോകുന്നത് അറിയുന്നില്ല.” ദിലീപ് പറഞ്ഞു.

‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്ലെങ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു. മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.”ദിലീപ് കൂട്ടിച്ചേർത്തു

‘കളങ്കാവൽ’ സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസിനാണ് പ്രഥമ പുരസ്കാരം.