
യുഎഇ കലാക്ഷേത്രയുടെ നൃത്തപരിപാടിയിൽ അതിഥിയായി നടി കാവ്യ മാധവൻ. പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ കാവ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. സാരിയിൽ അതിസുന്ദരിയായ കാവ്യയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സബീർ ഫൊട്ടോഗ്രഫിയാണ്.
കുറച്ചു കാലങ്ങളായി പൊതുവേദികളിലും സോഷ്യൽ മീഡിയയിൽ നിന്നും താരം അകലം പാലിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലക്ഷ്യയുടെ മോഡലായും, പൊതുപരിപാടികളിലും താരം സജീവമാണ്. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും, ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്താൻ താരം മടികാണിക്കാറില്ല.
അഭിനയത്തിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.