“പെൺകുട്ടികൾക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക”; റിയ ഷിബു

','

' ); } ?>

സർവ്വം മായയിലെ ഡെലുലുവിനെപ്പോലെ തനിക്കൊരു പ്രേമമുണ്ടായിരുന്നെന്നും, എന്നാലത് തുറന്നു പറഞ്ഞിരുന്നില്ലെന്നും വെളിപ്പെടുത്തി നടിയും നിർമ്മാതാവുമായ റിയ ഷിബു. സിനിമയിൽ ഡെലൂലുവിന് പ്രഭേന്തുവിനോട് ഇഷ്ടം തോന്നിയ പോലെ റിയയ്ക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് റിയയുടെ പ്രതികരണം.

‘പെൺകുട്ടികൾക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക എന്നാണെൻ്റെ തോന്നൽ. എനിക്കും കോളജിൽ സീനിയർ ചേട്ടനോട് ക്രഷ് ഉണ്ടായിരുന്നു. ഡെലൂലുവിനെപ്പോലെ ഞാനതു പറഞ്ഞില്ല. പകരം ആൾക്ക് വേറൊരു പെൺകുട്ടിയെ സെറ്റ് ആക്കിക്കൊടുത്തു. നമ്മൾ വേറെ ആളെ സെറ്റ് ആക്കുമ്പോൾ ‘എനിക്കവരെ വേണ്ട, നിന്നോടാണ് പ്രേമം’ എന്ന് കേൾക്കാൻ വേണ്ടിയാണ് നമ്മളിതൊക്കെ ചെയ്യുന്നത്. ഞാനും അതു തന്നെ ചെയ്തു. ഒടുവിൽ അവരു സെറ്റ് ആയി. എനിക്കു സത്യത്തിൽ എന്തിന്റെ കുഴപ്പമായിരുന്നു? ദാറ്റ് ഈസ് മൈ ലവ് സ്റ്റോറി’, റിയ ഷിബു പറഞ്ഞു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് ‘സർവ്വം മായ’. കുറച്ചു കാലങ്ങൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.