“സ്നേഹംകൊണ്ട് പറയുവാ, കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാർ”; ലാലു അലക്സ്

','

' ); } ?>

‘രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണമെന്ന്കുറിപ്പ് പങ്കുവെച്ച് നടൻ ലാലു അലക്സ്. കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാരെന്നും, രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണവും പരിശീലനവും ലഭിക്കണമെന്നും ലാലു അലക്സ് കുറിച്ചു. കഴിഞ്ഞ ദിവസം കലോത്സവത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് അദ്ദേഹം തന്നെ പങ്കുവെച്ച കുറിപ്പിന്റെ തുടർച്ചയായിട്ടാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

‘കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാർ. രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണം. അവർക്ക് കൃത്യമായ ബോധവൽക്കരണവും പരിശീലനവും ലഭിക്കണം. ശരിയായ, ശക്തമായ ദിശാബോധം കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ പ്രാപ്‌തരാവണം. സ്നേഹംകൊണ്ട് പറയുവാ.’ ലാലു അലക്സ് കുറിച്ചു.

64-ാമത് സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തുടക്കമായതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ലാലു അലക്‌സ് കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ്. ‘ഇനിയുള്ള കലോത്സവ ദിനങ്ങളിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന എൻ്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ, അതിനേക്കാൾ കൂടുതൽ സ്വന്തം കലയിൽ വിശ്വസിക്കുക. സമ്മാനങ്ങൾ ലക്ഷ്യമാക്കരുത്. നിങ്ങളുടെ പ്രകടനം മനുഷ്യൻ്റെ മനസ്സിനെ തൊടാൻ കഴിയുന്നുവെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ വിജയം.’ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ കുറിപ്പിലൂടെ അദ്ദേഹംറഞ്ഞത്.