
കോളയുടെ പരസ്യത്തിൽ അഭിനയിച്ചതിനു പിന്നാലെ രൂക്ഷ വിമർശനങ്ങൾക്ക് ഇരയായി നടൻ അജിത്കുമാർ. തന്റെ റേസിങ് ടീമിനെ സഹായിക്കുന്നതിനാണ് താരം പരസ്യത്തിൽ അഭിനയിച്ചിരുന്നത്. സ്വന്തം സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് പോലും വിട്ടു നിൽക്കുന്ന അജിത്തിന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പർപ്പിൾ എനർജി എന്ന സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിലാണ് അജിത് അഭിനയിച്ചത്.
പത്ത് വർഷത്തിലേറെയായി മാധ്യമങ്ങളിൽ നിന്നും സിനിമ പ്രൊമോഷനുകളിൽ നിന്നും പൂർണമായും അകലം പാലിക്കുന്ന വ്യക്തിയാണ് അജിത് കുമാർ. അജിത്തിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഇതിനു മുന്നേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം അജിത്തിനെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. സിങ് ടീം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നത് വഴി സ്‌പോൺസർമാർ വരുകയും അത് ടീമിനെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവർ വാദിച്ചു.
പർപ്പിൾ എനർജി എന്ന സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിലാണ് അജിത് അഭിനയിച്ചത്. അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് ‘നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ’ എന്ന അദ്ദേഹത്തിന്റെ നിലപാട് കയ്യടി നേടിയിരുന്നു. ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം.
ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.