“ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച വ്യക്തിയാണ് നാദിർഷ”; ശാന്തിവിള ദിനേശ്

','

' ); } ?>

ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച ആളാണ് നാദിർഷയെന്ന് പ്രശംസിച്ച് ശാന്തിവിള ദിനേശ്. ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം ലാഭനഷ്‌ടങ്ങൾ നോക്കാതെ, വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും കൂട്ടുകാരൻ്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത വ്യക്‌തിയാണ് നാദിർഷയെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റും’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്നെ നാദിർഷ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കു എന്നാണ് ഞാൻ പറഞ്ഞത്. കാരണം എനിക്ക് അഭിനയിക്കുക, ക്യാമറയുടെ മുമ്പിൽ നിൽക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പേടിയാണ്. അതുപോലെതന്നെ നാദിർഷ എന്നോടു പെരുമാറിയ രീതി, അദ്ദേഹം ഒരു സകലകലാ വല്ലഭൻ ആണ്. ഡബ്ബിങ്ങിനൊക്കെ ചെല്ലുമ്പോൾ നാദിർഷ എന്നോട് കാണിക്കുന്ന ബഹുമാനമുണ്ട്. പിന്നെ നാദിർഷയോട് വലിയ വിശ്വാസവും സ്നേഹവും തോന്നാനുള്ള കാരണമുണ്ട്. ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് ഈ നാട്ടിൽ മലയാളിയെ പഠിപ്പിച്ച ആളാണ് നാദിർഷ. ഒരു ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ വില്ലൻ്റെ റോളിൽ നിർത്തിയപ്പോൾ പോലും ഞാൻ എന്റെ കൂട്ടുകാരൻ്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത നാദിർഷ.” ശാന്തിവിള ദിനേശ് പറഞ്ഞു.

“എനിക്ക് നാദിർഷയോളം തന്നെ ബഹുമാനം തോന്നിയത് ഇതിന്റെ നിർമാതാവിനോടാണ്. ഏഴ് പടം പൊളിഞ്ഞുപോയിട്ട് എട്ടാമത് ഒരു പടം നാദിർഷയെ വച്ച് ചെയ്യുകയാണ്. ഞാനൊരു കാരവൻ വിരോധിയാണ്, പക്ഷേ എന്നെ കൊണ്ടുപോയി കാരവനിൽ ഇരുത്തും. ആ ദിവസം എനിക്ക് ഷൂട്ട് ഇല്ലെന്ന് ഓർക്കണം. കലാ സംവിധായകൻ ഷിജി പട്ടണത്തോട് അടക്കമുള്ളവരോട് ഞാൻ സംസാരിച്ചപ്പോഴാണ് അറിയുന്നത് 10 ദിവസത്തെ ബാറ്റ അദ്ദേഹം മുൻകൂട്ടി കൊടുക്കുകയാണ്. എങ്ങനെ ബാറ്റ കൊടുക്കാതിരിക്കാം എങ്ങനെ അഭിനയിച്ചവരെ ഒക്കെ പറ്റിക്കാം എന്ന് വിചാരിക്കുന്ന നാട്ടിൽ, പത്ത് ദിവസത്തെ ബാറ്റ മുൻകൂട്ടി കൊടുക്കുന്ന ഒരു നിർമാതാവ് എന്ന് കേട്ടതിൽ വല്ലാത്ത സന്തോഷമുണ്ട്. ഞാൻ മടങ്ങുന്ന നേരത്ത് അദ്ദേഹത്തോട് പറഞ്ഞു, ഈ ക്രൂവിലുള്ള മുഴുവൻ പേരുടെയും പ്രാർഥന താങ്കൾക്ക് ഉണ്ടാകും. ഇങ്ങനെയൊരു നിർമാതാവിനെ നമുക്ക് കിട്ടില്ല.” ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

ഒരു സുഹൃത്ത് എങ്ങനെ ആവണമെന്ന് മലയാളികളെ പഠിപ്പിച്ച ആളാണ് നാദിർഷയെന്ന് സംവിധായകനും നിർമാതാവുമായ ശാന്തിവിള ദിനേശ്. ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം ലാഭനഷ്‌ടങ്ങൾ നോക്കാതെ, വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും കൂട്ടുകാരൻ്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത വ്യക്‌തിയാണ് നാദിർഷയെന്നും ശാന്തിവിള വെളിപ്പെടുത്തി. നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റും’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുമ്പോഴാണ് ദിലീപുമായുള്ള നാദിർഷയുടെ സൗഹൃദത്തെക്കുറിച്ച് ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞത്

‘കട്ടപ്പനയിലെ ഋത്വിക് റോഷനു’ ശേഷം വിഷ്‌ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാജിക് മഷ്റൂം.’ അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്.