“വാണിജ്യാവശ്യങ്ങൾക്കായി നടൻ കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കരുത്”; വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

','

' ); } ?>

വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി നടൻ കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്.
തിങ്കളാഴ്‌ച വാദം കേട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് നടപടിയെടുത്തത്. കമൽഹാസന്റെ ഹർജിയിലാണ് നടപടി. ഹർജിയിൽ മറുപടി നൽകാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

തൻ്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നുവെന്നായിരുന്നു കമൽഹാസന്റെ ഹർജി. അതേസമയം, കാർട്ടൂണുകളിൽ കമൽഹാസൻ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അനുവാദമില്ലാതെ മറ്റാരും തൻ്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമൽഹാസനോട് നിർദേശിച്ചു. തുടർവാദം ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.