നയൻതാരയുടെ പ്രതിഫലം താങ്ങാനാകുന്നില്ല; ബാലയ്യ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കും?

','

' ); } ?>

അഖണ്ഡ 2 വിനു ശേഷം ബാലയ്യ നായകനായെത്തുന്ന ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നയൻതാരയുടെ പ്രതിഫലം താങ്ങാനാകുന്നില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ പരാജയമായിരുന്നു ബാലയ്യയുടെ അഖണ്ഡ 2 . ഈ പരാജയത്തെ തുടർന്ന് ബാലയ്യയെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയുന്ന സിനിമ ലോ ബജറ്റിൽ നിർമിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. നേരത്തെ ബിഗ് ബജറ്റിൽ ഒരുക്കാൻ തീരുമാനിച്ച സിനിമയാണിത്.

‘ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ നായികയായി നയൻതാരയെ ആദ്യം ഒപ്പിട്ടിരുന്നു. എന്നാൽ ബജറ്റ് നിയന്ത്രണങ്ങൾ കാരണം പദ്ധതി പുനഃസംഘടിപ്പിക്കുകയായിരുന്നു. നിർമ്മാതാക്കൾക്ക് ഇനി നയൻതാരയുടെ പ്രതിഫലം വഹിക്കാൻ കഴിയില്ല. നയൻ താരയുടെ പ്രതിഫലം 10 കോടി രൂപയാണ്,’ എന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ബാലയ്യ സിനിമ പ്രതിസന്ധിയിലാണെന്നും റിപ്പോട്ടുകൾ പറയുന്നു.

തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമുള്ള നടി ആണ് നയൻതാര. രണ്ട് ഭാഷകളിലെയും മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നയൻതാര അഭിനയിച്ചിട്ടുണ്ട്. ചിരഞ്ജീവി, നന്ദമൂരി ബാലയ്യ തുടങ്ങിയ മുതിർന്ന താരങ്ങൾക്കാെപ്പമാണ് നയൻതാര അവസാനമായി തെലുങ്ക് സിനിമകൾ ചെയ്തത്. സത്യപ്രിയ ജയദേവ് എന്ന ചിത്രമാണ് ​നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ.