“ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സർക്കാരാണ് കൂടെയുള്ളത്”; മീനാക്ഷി അനൂപ്

','

' ); } ?>

നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളതെന്ന് പിണറായി സര്‍ക്കാരിനെ പുകഴ്ത്തി നടി മീനാക്ഷി. നമ്മെ കേള്‍ക്കാന്‍ ആളുള്ള കാലഘട്ടമാണ് കേരളത്തിലേതെന്നും, നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ കഴിയുന്ന ഒരു മന്ത്രിയാണ് വീണ ജോര്‍ജെന്നും മീനാക്ഷി പറഞ്ഞു. 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ ‘വര്‍ണ്ണചിറകുകളു’ടെ വേദിയില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി.

“നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളത്. നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ കഴിയുന്ന ഒരു മന്ത്രിയാണ് വീണ ജോര്‍ജ്. ഞാനിന്നിവിടെ നില്‍ക്കുന്നതും അതിനുള്ള അവസരം ലഭിച്ചതും സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. നമ്മെ കേള്‍ക്കാന്‍ ആളുള്ള കാലഘട്ടമാണ് കേരളത്തിലേത്.” മീനാക്ഷി പറഞ്ഞു.

തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നടക്കുന്ന വര്‍ണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. 22 മത്സരയിനങ്ങളിലായി 1000 വിദ്യാര്‍ഥികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉജ്ജ്വല ബാല്യ പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളാണ് വര്‍ണ്ണചിറകുകളുടെ ഭാഗമാകുന്നത്.

പഠനത്തോടൊപ്പം വിവിധ കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി വിദ്യാര്‍ത്ഥികളുടെ വേദിയായി വര്‍ണ ചിറകുകള്‍ മാറി. ഇത്തവണ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെ കുട്ടികളെയും ഉള്‍പ്പെടുത്തി 22 മത്സര ഇനങ്ങളിലായി 1000ത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.