“കഴിഞ്ഞു പോയതിനും വരാനിരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനും നന്ദി”; BMW ‘R 1250 GS’ ബൈക്കിൽ പറന്ന് മഞ്ജു വാര്യർ

','

' ); } ?>

ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി മഞ്ജു വാര്യർ. കഴിഞ്ഞു പോയതിനും വരാനിരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനും നന്ദി എന്ന ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. മഴയത്ത് ബൈക്ക് യാത്ര ചെയ്യുന്നതിനൊപ്പം സാഹസിക പ്രകടനങ്ങളും നടി നടത്തുന്നുണ്ട്. ‘എത്ര മനോഹരമായാണ് അവര്‍ ഒരു സ്ത്രീയുടെ എല്ലാ സാധ്യതകളെയും നമുക്ക് മുമ്പില്‍ നിരത്തി വച്ച് ഇങ്ങനെയൊക്കെ ആകണമെന്ന് പറയാതെ പറഞ്ഞു തരുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിട്ടുള്ളതാണ്. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് ആര്‍ 1250 ജി.എസ്. ആയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ജുവും ഇതേ ബൈക്ക് സ്വന്തമാക്കിയത്. മഞ്ജു വാര്യർ ഈ ബൈക് സ്വന്തമാക്കിയ സമയത്ത് തന്നെ മലയാളത്തിലെ മറ്റൊരു നടനായ സൗബിന്‍ ഷാഹിറും ഈ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നില്‍ക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇത്.