“‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ചോർന്നു”; ‘പീക്കി ബ്ലൈൻഡേഴ്സ്’, ‘ബോംബെ വെൽവെറ്റ്’ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആരാധകർ

','

' ); } ?>

കെ ജി എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ലീക്കായി. നയൻതാരയും യഷും ഒന്നിച്ചുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. പിന്നാലെ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ‘പീക്കി ബ്ലൈൻഡേഴ്സ്’, ‘ബോംബെ വെൽവെറ്റ്’ എന്നീ സൃഷ്‌ടികളുമായി താരതമ്യം ചെയ്യുകയാണ് ആരാധകർ. ചിത്രത്തിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ സിനിമയുമായി സാദൃശ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

വീഡിയോയിൽ കറുത്ത ഗൗൺ ധരിച്ച നയൻതാരയും വെള്ള വസ്ത്രമണിഞ്ഞ യാഷും ഒരാൾക്ക് ഹസ്‌തദാനം നൽകുന്നതായി കാണാം. ചിത്രത്തിൽ എലിസബത്ത് എന്ന വേഷം ചെയ്യുന്ന ഹുമ ഖുറേഷിയെയും ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ കാണാൻ സാധിക്കും.

ഡിസംബർ മുതൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ക്തം നിറഞ്ഞ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കിൽ ഇരിക്കുന്ന യാഷിൻ്റെ ചിത്രവും, ‘ഗംഗ’ എന്ന കരുത്തുറ്റ കഥാപാത്രമായി തോക്കേന്തി നിൽക്കുന്ന നയൻതാരയുടെ ലുക്കും, നായികയായ കിയാരയുടെ ലുക്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കിയാര അദ്വാനിയുടെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഗീതു മോഹൻദാസും യഷും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി നിർമ്മിക്കുന്ന ചിത്രം മറ്റ് പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തും പുറത്തിറങ്ങും. രാജീവ് രവി ഛായാഗ്രഹണവും രവി ബസൂർ സംഗീതവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റർ ഉജ്വൽ കുൽക്കർണിയാണ്.