“നിവിന്‍ പോളി വളരെ എഫേര്‍ട്ട് ലസ്സ് ആയിട്ടുള്ള ആളെ പോലെ തോന്നുമെങ്കിലും, അദ്ദേഹത്തിന്റെ കണ്ണുകള്‍ വളരെ മനോഹരമായി ഇമോഷനുകള്‍ കൊണ്ടുവരും”; പ്രീതി മുകുന്ദൻ

','

' ); } ?>

‘സർവ്വം മായ’യിലേക്ക് തന്നെ ആകർഷിച്ചത് നിവിന്‍ പോളി – അഖില്‍ സത്യന്‍ എന്നീ രണ്ട് പേരുകള്‍ മാത്രമാണെന്ന് നടി ‘പ്രീതി മുകുന്ദൻ’. നിവിന്‍ പോളി വളരെ എഫേര്‍ട്ട് ലസ്സ് ആയിട്ടുള്ള ആളെ പോലെ തോന്നുമെങ്കിലും, അദ്ദേഹത്തിന്റെ കണ്ണുകള്‍ വളരെ മനോഹരമായി ഇമോഷനുകള്‍ കൊണ്ടുവരുമെന്ന് പ്രീതി പറഞ്ഞു. കൂടാതെ കഥപോലും കേൾക്കേണ്ട കാര്യമില്ല, അത്രയ്ക്ക് മനോഹരമായിട്ടാണ് അഖില്‍ സത്യന്‍ എന്ന സംവിധായകന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നും പ്രീതി കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“സര്‍വ്വം മായയിലേക്കുള്ള കോള്‍ വന്നപ്പോള്‍ തന്നെ എനിക്ക് കഥ കേള്‍ക്കണമെന്നോ നറേഷന്‍ കേള്‍ക്കണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് അഖില്‍ സത്യന്‍ എന്ന സംവിധായകന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. പിന്നെ നിവിന്‍ പോളി എന്ന പേര്- അതിനപ്പുറം ചിന്തിക്കേണ്ടി വന്നില്ല. കാര്യമായൊന്നും തിരിച്ചു ചോദിച്ചില്ല, നിവിന്‍ പോളി- അഖില്‍ സത്യന്‍ എന്ന പേരില്‍ തന്നെ ഞാൻ ഓകെ പറഞ്ഞു. എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരൊക്കെ പറയും നിവിൻ ഞങ്ങളുടെ വീട്ടിലുള്ള ഒരാളിനെ പോലെയാണെന്ന്. നിവിന്‍ പോളി സാറിനെ കാണുമ്പോള്‍ വളരെ എഫേര്‍ട്ട് ലസ്സ് ആയിട്ടുള്ള ആളെ പോലെയാണ് തോന്നുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വളരെ മനോഹരമായി ഇമോഷനുകള്‍ കൊണ്ടുവരും.” പ്രീതി മുകുന്ദൻ പറഞ്ഞു.

“നിവിന്‍ സര്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ തന്നെ സൂപ്പറായിരുന്നു. പിന്നെ സര്‍വ്വം മായയിലെ പാട്ട് രംഗം, ബൃന്ദ മാസ്റ്ററാണ് കൊറിയോഗ്രാഫി ചെയ്തത്. ഏഴ്- എട്ട് വര്‍ഷമായി മോഡലിങ് ചെയ്യുന്ന കാലത്തെ എനിക്ക് മാസ്റ്ററെ അറിയാം. അതുകൊണ്ട് തന്നെ അത്രയേറെ അധികാരത്തോടെ തന്നെ എന്നെ പ്രശംസിക്കുകയും വഴക്കു പറയുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യും. പിന്നെ മൊത്തത്തിലുള്ള ക്രൂവും നല്ല സപ്പോര്‍ട്ടീവായിരുന്നു.” പ്രീതി മുകുന്ദന്‍ കൂട്ടിച്ചേർത്തു.

അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിയ ഷിബുവും പ്രീതി മുകുന്ദനുമായിരുന്നു നായികമാരായെത്തിയത്. സാദ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രീതി അവതരിപ്പിച്ചത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പമുള്ള പ്രീതിയുടെ ഡാന്‍സും പാട്ടുമൊക്കെ റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ടിലെത്തിയ ചിത്രം തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രം കൂടിയാണിത്.