“കയ്യിൽ ഗണ്ണുമായി ബ്ലാക്കിൽ പക്കാ സ്റ്റൈലിഷായി ഗംഗ”; “ടോക്സികിലെ” നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

','

' ); } ?>

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തുന്ന പുതിയ ചിത്രം “ടോക്സികിലെ” നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം ധരിച്ച് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം നടിമാരായ ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരുടെ പോസ്റ്ററുകളും വന്നിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്.

പോസ്റ്ററില്‍ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചര്‍ച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.

കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാല്‍ ഇതൊരു പാന്‍ വേള്‍ഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.