“ആ ചിത്രമെന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്തു, ഒരു ദിവസം മുഴുവൻ ആരോടും സംസാരിക്കാതെ ഇരുന്നു”; മാരി സെൽവരാജ്

','

' ); } ?>

നീരജ് ഗയ്‌വാൻ ഒരുക്കിയ ഹോംബൗണ്ട് കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം താൻ ഉറങ്ങിയില്ലെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്. ചിത്രം തന്നെ ഡിസ്റ്റർബ് ചെയ്തുവെന്നും, ഒരു ദിവസം മുഴുവൻ താൻ ആരോടും സംസാരിക്കാതെ ഇരുന്നുവെന്നും മാരി സെൽവരാജ് കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

‘ഹോംബൗണ്ട് എന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്തു. ആ സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം ഞാൻ ഉറങ്ങിയില്ല. ആ സിനിമ എന്നെ ഇത്രയും കഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതിയില്ല. ഒരു ദിവസം മുഴുവൻ ആരോടും സംസാരിക്കാതെ ഞാൻ ഇരുന്നു. ഞാൻ ചെയ്യുന്ന തരം സിനിമകളെ ഇനിയും എങ്ങനെ സ്ട്രോങ്ങ് ആക്കാം ഇനിയും എങ്ങനെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന ചോദ്യം ആ സിനിമ നൽകി.’ മാരി സെൽവരാജ് പറഞ്ഞു.

ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 98ാമത് ഓസ്കർ അവാർഡ്സ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ഹോംബൗണ്ട് ഇടംപിടിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് ‘ഹോംബൗണ്ട്’ എന്ന ചിത്രത്തിന്റെ പ്രമേയം.