“വിമർശിക്കുന്ന എല്ലാവർക്കും നിത്യയൗവനമാണല്ലോ!”; സൈബർ ആക്രമണത്തിൽ പരിഹാസവുമായി അനസൂയ ഭരദ്വാജ്

','

' ); } ?>

തന്റെ പ്രായത്തെ കളിയാക്കികൊണ്ടുള്ള ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് തെലുങ്ക് നടി അനസൂയ ഭരദ്വാജ്. കഴിഞ്ഞ ദിവസം നടൻ ശിവാജി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതിന് ശേഷമാണ് താരത്തിന്റെ പ്രായത്തെ ചൊല്ലി സൈബർ ഇടത്തിൽ ട്രോളുകൾ വ്യാപകമാകുന്നത്. തന്നെ വിമർശിക്കുന്ന എല്ലാവർക്കും നിത്യയൗവനം ഉണ്ടെന്നാണ് കരുതുന്നതെന്നും, താൻ ഇപ്പോൾ എന്തുപറഞ്ഞാലും കാര്യമില്ലെന്നും അനസൂയ പറഞ്ഞു. തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഇത് എല്ലാ പുരുഷന്മാരെയും എല്ലാ സ്ത്രീകളെയും കുറിച്ചല്ല, മറിച്ച് എല്ലാവരോടും, പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ ഞാൻ അഭ്യർഥിക്കുന്നു: ദയവായി വിശാലമായി ചിന്തിക്കുക. മുൻ തലമുറകൾ പഠിച്ചതോ ശീലിച്ചതോ ആയ ആശയങ്ങളോ ശീലങ്ങളോ നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല. നമുക്ക് മാറ്റം തിരഞ്ഞെടുക്കാം, നമ്മുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാം. പരസ്‌പരം ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യാം. നമ്മുടെ വില നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നിന്നാണ് വരുന്നത്, മറ്റൊന്നിൽ നിന്നുമല്ല. കൂടാതെ, ചില മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്. നിങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുക.” അനസൂയ കുറിച്ചു.

“ഇന്നത്തേക്കുള്ള എൻ്റെ അവസാനത്തെ കാര്യം ഇതാണ്… യഥാർത്ഥ വിഷയത്തെ അഭിമുഖീകരിക്കാൻ കഴിയാതെ, പുരുഷന്മാരും സ്ത്രീകളും എന്നെ പ്രായത്തിൻ്റെ പേരിൽ അപമാനിക്കുകയും “ആന്റി” എന്ന് വിളിക്കുകയും ചെയ്യുന്നു. എനിക്ക് 40 വയസ്സുണ്ട്, കളിയാക്കുന്നയാൾക്ക് 54 വയസ്സുണ്ടെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, നമ്മളിരുവരും നമ്മുടെ ശരീരസൗന്ദര്യം (പ്രൊഫഷണൽ ആവശ്യങ്ങൾക്കോ വ്യക്തിപരമായിട്ടോ ആകാം) നന്നായി നിലനിർത്തുന്നുണ്ട്. ഇതൊക്കെ പറയുന്ന ആളുകൾ എന്നും ചെറുപ്പക്കാരാണ്. അത് വേറെ കാര്യമാണ്. എന്തായാലും, ഞാൻ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല. മെറി ക്രിസ്‌മസ്!! ആഘോഷിക്കാനുള്ള മറ്റൊരു ദിവസമാണിത്.. നല്ല ഭക്ഷണം കഴിക്കുക.. പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക.” അനസൂയ കുറിച്ചു.