“രാഷ്ട്രീയപ്രസംഗങ്ങളും, സന്ദേശങ്ങളും പാടില്ല”; “ജനനായകന്റെ” ഓഡിയോ ലോഞ്ചിന് കർശന നിയന്ത്രണങ്ങളുമായി റോയൽ മലേഷ്യ പോലീസ്

','

' ); } ?>

വിജയ് ചിത്രം “ജനനായകന്റെ” ഓഡിയോ ലോഞ്ചിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി മലേഷ്യ റോയൽ പോലീസ്. പരിപാടിയിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും റോയൽ മലേഷ്യ പോലീസ് വിലക്ക് ഏർപ്പെടുത്തിയെന്നാണ് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിലക്ക് മറികടക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാവുമെന്നും അറിയിപ്പുണ്ട്. രാഷ്ട്രീയപ്രസംഗങ്ങൾക്കും ചിഹ്നങ്ങളും ബാനറുകളും സന്ദേശങ്ങളും പ്രദർശിപ്പിക്കുന്നതിനും പരിപാടി സ്ഥലത്ത് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ക്വലാലംപുരിലെ ബുക്കിറ്റ് ജലിൽ സ്റ്റേഡിയത്തിലാണ് പരിപാടി. 90,000 പേർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുവിഭാഗങ്ങളിലായി ഏകദേശം 2,565 ഇന്ത്യൻ രൂപമുതൽ പരിപാടിയുടെ ടിക്കറ്റ് ലഭിക്കും. 7076.34 രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. കുറഞ്ഞ തുകയുള്ള ടിക്കറ്റ് പൂർണ്ണമായും വിറ്റുപോയെന്നാണ് റിപ്പോർട്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് മലേഷ്യൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുഴുവൻ സമയം രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാഭിനയം നിർത്തുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. അത്തരത്തിൽ താരത്തിന്റെ അവസാന ചിത്രമായിരിക്കും ‘ജനനായകൻ’ എന്നും വ്യക്തമാക്കിയിരുന്നു. ജനുവരി ഒൻപതിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ഡിസംബർ 27ന് മലേഷ്യയിലാണ് നടക്കുന്നത്. തമിഴക വെട്രി കഴകം എന്നാണ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര്.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.