
അതിജീവിതയുടെ കൂടെ നിൽക്കുന്നത് നടിയായത് കൊണ്ടല്ലെന്നും, ഒരു സ്ത്രീ ആയതുകൊണ്ടാണെന്നും വ്യക്തമാക്കി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 8 വര്‍ഷത്തില്‍ അവളുടെ ചില സിനിമകളും . യാതൊരു പിആര്‍ വര്‍ക്കും ഇല്ലാതെ ഫാന്‍സിന്റെ ആദരവില്ലാതെ ഇറങ്ങിയിരുന്നുവെന്നും, അവര്‍ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
”അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് ഈ സിനിമ കാണാന്‍ ആരൊക്കെ പോകും എന്നൊരു പോസ്റ്റ് കണ്ടു. അതില്‍കൂടി റീച്ച് ഉണ്ടാക്കാന്‍ ഒരു ശ്രമം. ഇങ്ങനെയും ചിലര്‍. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം. ഇവിടെ അവളോടൊപ്പം നില്‍ക്കുന്നവര്‍ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നില്‍ക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവള്‍ക്ക് സംഭവിച്ചത് പോലെ മറ്റൊരു പെണ്‍കുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്. ഈ 8 വര്‍ഷത്തില്‍ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആര്‍ വര്‍ക്കും ഇല്ലാതെ ഫാന്‍സിന്റെ ആദരവില്ലാതെ.” ഭാഗ്യലക്ഷ്മി കുറിച്ചു.
”അവര്‍ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ? എടോ അവള്‍ക്ക് പിആര്‍ വര്‍ക്ക് ഇല്ല, ഫാന്‍സ് ഇല്ല, കാരണം അവളൊരു സാധാരണ പെണ്‍കുട്ടിയാണ്. എങ്കിലും അവള്‍ പോരാടും അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകള്‍ക്ക്, പെണ്‍മക്കളുടെ അച്ഛന്മാര്‍ക്ക് സഹോദരന്മാര്‍ക്ക് അത് ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
അതേസമയം, നടി ഫെഫ്കയിൽ നിന്ന് രാജിവെച്ചിരുന്നു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്.