“നോ ലോജിക് ഒൺലി മാഡ്‌നെസ്സ്”; ‘ഭഭബ’ ആദ്യ പ്രതികരണങ്ങൾ

','

' ); } ?>

ദിലീപ് ചിത്രം ‘ഭഭബ’ ആദ്യ പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവെന്ന് ആദ്യ പ്രതികരണം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമൊക്കെ ആദ്യ പകുതി നിറഞ്ഞാടിയപ്പോൾ രണ്ടാം പകുതിയിൽ മോഹൻലാലിന്റെ പ്രകടനമായിരുന്നു. ദിലീപിന്റെ പെർഫോമൻസും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇൻ്റർവെൽ ഫൈറ്റും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ആരാധകർക്ക് വേണ്ടിയുള്ള ഫാൻസ് ഷോ രാവിലെ 8 മണിക്ക് ആരംഭിച്ചിരുന്നു. തിയറ്ററുകളിൽ ദിലീപ് ആരാധകരുടെ ആഘോഷ പ്രകടനങ്ങളും നടക്കുകയാണ്. ചിത്രം റിലീസിന് മുൻപ് തന്നെ റെക്കോർഡ് ടിക്കറ്റ് വിൽപന നടത്തിയിരുന്നു. മണിക്കൂറിൽ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്‌മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്ത‌ത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്

“ഭയം ഭക്തി ബഹുമാനം” എന്നതിൻ്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്‌സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്‌മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

ചിത്രത്തിലെ “അഴിഞ്ഞാട്ടം” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ട്രെൻഡിങ്ങിലാണ്. അതേസമയം ഗാനത്തിന് വലിയ ട്രോളുകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗാനത്തിൻ്റെ വരികൾക്ക് നിലവാരമില്ലെന്നാണ് പ്രധാന വിമർശനം. സിനിമയ്ക്കുള്ള ഹൈപ്പ് കുറയാൻ പാട്ട് കാരണമാകുമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഈ പാട്ട് സിനിമയിൽ വേണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു