
സോഷ്യൽ മീഡിയയിലൂടെ തന്നെ പരിഹസിച്ച വിമർശകന് തക്കതായ മറുപടി നൽകി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ പോസ്റ്റിനു താഴെ വന്ന ‘ഊള’ എന്ൻ കമന്റിന്റെ സ്ക്രീന്ഷോർട്ടും പങ്കുവെച്ച് കൊണ്ടായിരുന്നു മീനാക്ഷിയുടെ മറുപടി. “പരിചയപ്പെട്ടതിൽ സന്തോഷം. ഞാൻ മീനാക്ഷി’ എന്നാണ് മീനാക്ഷി മറുപടി നൽകിയിരിക്കുന്നത്.
പിന്നാലെ മീനാക്ഷിയെ പിന്തുണച്ചെത്തുന്ന കമന്റുകളും വൈറലാകുന്നുണ്ട് ‘കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി, ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം, അർഹിക്കുന്നതെ ആർക്കും ലഭിക്കൂ. മീനുവിന് ആശംസകളും, കൊടുത്താൽ പാലായിലും കിട്ടും, അവൻ ബഹിരാകാശത്ത് പറന്ന് നടക്കുന്നു, വയറു നിറഞ്ഞു,’,,എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ കമന്റുകൾ.
സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോസിന് രസകരമായ അടിക്കുറിപ്പുകൾ നൽകി പ്രേക്ഷകരുടെ കയ്യടി നേടാറുള്ള മിടുക്കിയാണ് മീനാക്ഷി അനൂപ്. സാമൂഹിക വിഷയങ്ങളിലുള്ള തൻ്റെ നിലപാടുകളിലൂടെ വാർത്തകളിൽ ഇടം നേടാറുള്ള മീനാക്ഷിയുടെ പോസ്‌റ്റുകളും വൈറലാകാറുണ്ട്.