“സാമുദായിക തുല്യത സ്വപ്നങ്ങളിൽ മാത്രം”; വീണ്ടും ചര്‍ച്ചയായി മീനാക്ഷിയുടെ നിലപാട്‌

','

' ); } ?>

സാമുദായിക തുല്യതയെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. സാമുദായിക തുല്യത നിലവിൽ സ്വപ്‌നങ്ങളിൽ മാത്രമാണെന്നും, എന്നാൽ പുതിയ തലമുറയിൽ സമുദായങ്ങളുടെ സ്വാധീനം കുറഞ്ഞുവരുന്നത് സന്തോഷകരമാണെന്നും മീനാക്ഷി കുറിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“സാമുദായിക തുല്യത സാധ്യമാണോ എന്ന ചോദ്യത്തിലാണ് മീനാക്ഷിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ആദ്യമെ പറയട്ടെ പാഠപുസ്‌തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ചയായി ആയിരിക്കാം ഈ ചോദ്യവും. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിൻ്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ്. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ്. അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല. അതുകൊണ്ട് തന്നെ തുല്യത നിലവിൽ സ്വപ്‌നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത്. പക്ഷെ പുതു തലമുറയിൽ ഇതിൻ്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്.” മീനാക്ഷി കുറിച്ചു.

ഫെമിനിസവുമായി ബന്ധപ്പെട്ട പോസ്റ്റ് വലിയ ചർച്ചയും വിവാദമായതിന് പിന്നാലെയാണ് മറ്റൊരു വിഷയത്തിൽ മീനാക്ഷി തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.