മലയാള സിനിമയിലെ ആദ്യ 3ഡി പോസ്റ്റര്‍ പുറത്ത് വിട്ട് ഷൈന്‍ ടോം നായകവേഷത്തിലെത്തുന്ന തമിയെന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ മെഗാസ്റ്റാര്‍താരം മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഒപ്പം ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.
നവാഗതനായ കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ക്രൈം ത്രില്ലറായിട്ടാണ് തമി ഒരുക്കിയെതെങ്കിലും സംഗീതവും തമാശകളുടെയും അകമ്പടിയോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രമെത്തുന്നത്.
ഷൈന്‍ ടോം ചാക്കോ, പുതുമുഖം ഗോപികാ അനില്‍ നായികാ നായകന്മാരായ ചിത്രത്തില്‍ സോഹന്‍ സീനുലാല്‍, ശശി കലിങ്ക, സുനില്‍ സുഗത തുടങ്ങിവര്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. ഷാജി ഷോ ഫൈന്‍, ശരണ്. എസ്. എസ്., നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവി ശങ്കര്‍, നിതീഷ് രമേശ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്നി ജെയിംസ്, ആഷ്‌ലീ ഐസക്ക് എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്‌കൈ ഹൈ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജയസൂര്യ ചിത്രമായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം നിര്‍വഹിച്ച അവാര്‍ഡ് ജേതാവ് വിശ്വജിത്താണ്. ചിത്രത്തിലെ ഗ്രാഫിക്‌സും വി എഫ് എക്‌സും വ്‌ലാഡിമിര്‍ ടോമിന്‍ ഫെളയും നിര്‍വ്വഹിക്കും.
ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. പോസ്റ്റര്‍ കാണാം…