“വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെയൊക്കെ രുചി ഞാൻ അറിഞ്ഞിട്ടുണ്ട്”; വൈറൽ പോസ്റ്റുമായി മീര വാസുദേവ്

','

' ); } ?>

ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ശ്രദ്ധേയമായ കുറിപ്പുകൾ പങ്കുവെച്ച് നടി മീര വാസുദേവൻ. വിവാഹബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ബന്ധങ്ങളെ കുറിച്ചുള്ള താരത്തിന്റെ പുതിയ പോസ്റ്റ്. വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെയൊക്കെ രുചി താൻ അറിഞ്ഞിട്ടുണ്ടെന്നും, നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും മീര കുറിച്ചു.

‘‘വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാൻ അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നത് യാത്രകളെയാണ്. ചിലപ്പോൾ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവർ അർഹിക്കാത്ത ഒരു വിഭാഗത്തിൽ നമ്മൾ ഉൾപ്പെടുത്തിയ ആളുകളാണ്.” മീര വാസുദേവ് കുറിച്ചു.

“ചിലർ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാർ മാത്രമായിരുന്നു. ചതിക്കാത്ത, പുറത്തുപോകാത്ത, കളികൾ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാൽ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.’’ മീര വാസുദേവ് കൂട്ടിച്ചേർത്തു.

വിവാഹബന്ധം വേർപെടുത്തിയെങ്കിലും, പുതിയ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നതിന്റെ സൂചനകളാണ് മീരയുടെ കുറിപ്പുകൾ നൽകുന്നത്. കഴിഞ്ഞ വർഷം മേയ് മാസമാണ് 43കാരിയായ മീര വാസുദേവൻ പാലക്കാട് സ്വദേശിയായ വിപിൻ പുതിയങ്കവുമായി വിവാഹിതയായത്. എന്നാൽ കഴിഞ്ഞ ദിവസം താൻ വിവാഹമോചിതയായ വിവരം മീര തന്നെ പങ്കുവെക്കുകയും ചെയ്തു.

കാമറാമാനായ വിപിൻ പുതിയങ്കമായിരുന്നു മീരയുടെ മുൻ ഭർത്താവ്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്ന് മീര സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇത് താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു. കോയമ്പത്തൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ‘കുടുംബവിളക്ക്’ എന്ന പരമ്പരയുടെ സെറ്റിൽ വച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഈ സീരിയലുകളുടെ കാമറാമാനായും വിപിൻ പ്രവർത്തിച്ചിട്ടുണ്ട്.