“അന്ന് യൂത്തിനെ വഴി തെറ്റിച്ചു, ഇന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാകാൻ ദൈവം നിയോഗിച്ചു”;മുംതാജ്

','

' ); } ?>

ഒരു കാലത്ത് യൂത്തിനെ വഴി തെറ്റിച്ച താനിന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാണെന്ന് തുറന്ന് പറഞ്ഞ് നടി മുംതാജ്. സിനിമയിൽ നിന്നല്ല തനിക്ക് വരുമാനം ലഭിക്കുന്നതെന്നും, ഇപ്പോഴത്തെ ജീവിതം കണ്ടതിനു ശേഷവും ജനങ്ങൾ അങ്ങനെ പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും മുംതാജ് കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സിനിമയിൽ നിന്നല്ല എനിക്കുള്ള വരുമാനം വരുന്നത്. എന്റെ പ്രോപ്പർട്ടിയിൽ നിന്നുള്ള വാടക എനിക്ക് കിട്ടുന്നുണ്ട്. ദൈവം സഹായിച്ച് എനിക്ക് പൈസയുടെ ആവശ്യം വരുന്നില്ല. ഒരു കാലത്ത് ഞാൻ യൂത്തിനെ വഴിതെറ്റിച്ചു, ഇന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാകാനാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അതെന്റെ പശ്ചാത്താപം ആണെന്ന് കണക്കാക്കിക്കോളൂ. ഇതിന് ശേഷവും ഞാൻ സിനിമയിൽ നിന്ന് പൈസ ഉണ്ടാക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം എനിക്കില്ല.’ മുംതാജ് പറഞ്ഞു

മോനിഷ എൻ മൊണാലിസ എന്ന സിനിമയിലൂടെയാണ് മുംതാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഗ്ലാമർ റോളുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റി. ഖുഷിയിലെ വിജയ്‌യുമൊത്തുള്ള കട്ടിപ്പുടിടാ കട്ടിപ്പുടിടാ എന്ന ഗാനം വലിയ തരംഗമാണ് ഉണ്ടാക്കിയത്. കൂടാതെ ജെമിനി, താണ്ഡവം തുടങ്ങി നിരവധി സിനിമകൾ മുംതാജ് അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ടോമി ആണ് അവസാനമായി മുംതാജ് അഭിനയിച്ച ചിത്രം. 2018 ലെ ബിഗ് ബോസ് സീസൺ 2 വിൽ മുംതാജ് ഭാഗമായിരുന്നു.