വിമർശനങ്ങൾക്ക് മറുപടി നൽകാൻ വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി; റീ റിലീസിനൊരുങ്ങി മായാവി

','

' ); } ?>

പതിനെട്ട് വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം മായാവി. സിനിമയുടെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. വാർത്ത പുറത്തു വന്നതിന് പിന്നാലെ നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇരുട്ട് അടി സർവീസ് (IAS) ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാനാകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് മായാവി. ആ വർഷം വലിയ ഹിറ്റായി മാറിയ ഛോട്ടാ മുംബൈ, വിനോദയാത്ര, ഹലോ, തുടങ്ങിയ സിനിമകളെ പിന്തള്ളിക്കൊണ്ട് ഇയർ ടോപ്പറായി മാറിയ ചിത്രം കൂടിയായിരുന്നു മായാവി. മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രത്തെപ്പോലെ ആരാധകരുള്ള മറ്റൊരു കഥാപാത്രമാണ് സലിംകുമാറിൻ്റെ കണ്ണൻ സ്രാങ്ക്.

ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്. അമരം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രം. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. നേരത്തെ മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്ത ചിത്രങ്ങളായ പാലേരിമാണിക്യവും ആവനാഴിയും വല്ല്യേട്ടനുമെല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങളായിരുന്നു.