‘അമ്പലത്തിൽ മറ്റു വിശ്വാസികൾ കയറാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല, ക്രിസ്ത്യാനിയായ എന്റെ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല’; മനോജ്

','

' ); } ?>

മതങ്ങളെ കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ്. ‘അമ്പലത്തിൽ മറ്റു വിശ്വാസികൾ കയറാൻ പാടില്ല എന്ന് പറയുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും, അത്തരം ചിന്താഗതികൾ വൃത്തികെട്ടതാണെന്നും’ മനോജ് പറഞ്ഞു. കൂടാതെ ‘ചെറുപ്പത്തിൽ വിശ്വാസങ്ങളെ സമീപിച്ച പോലെയല്ല ഇന്ന് താൻ വിശ്വാസങ്ങളെ കാണുന്നതെന്നും, വളരുമ്പോൾ ശാസ്ത്രത്തെ കുറിച്ചും നമ്മൾ ബോധവാന്മാരാകും, അതിൽ പറയുന്ന ചിലതൊക്കെ സത്യമാണെന്നും’ മനോജ് കൂട്ടിച്ചേർത്തു. ‘സീരിയൽ ടുഡേ’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ക്രിസ്ത്യാനിയായ എന്റെ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല. അവളെന്നോട് ഒരുപാട് പ്രാവിശ്യം ചോദിച്ചതാണ്. മതം മാറിയില്ലെങ്കിൽ നാളെ അമ്പലത്തിൽ ഒക്കെ പോകുമ്പോൾ അവള് കാരണം എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ. കാരണം അമ്പലത്തിൽ അഹിന്ദുക്കൾ കയറാൻ പാടില്ല എന്ന് ബോർഡൊക്കെ എഴുതി വെക്കാറുണ്ടല്ലോ. ഞാൻ പറഞ്ഞു അങ്ങനെ നിന്നെ കേറ്റാത്ത അമ്പലത്തിൽ ഞാനും കയറുന്നില്ല എന്ന് വെക്കും. ആ അമ്പലത്തിനകത്ത് ഒന്നുമില്ല എന്ന് ഞാൻ പറയുമെന്ന്. കാരണം. മറ്റൊരു മനുഷ്യനെ ജാതിയുടെയും, മതത്തിന്റെയും പേരിൽ അമ്പലത്തിൽ കയറ്റില്ല എന്നുള്ള രീതികളോടൊക്കെ ഞാൻ തീർത്തും എതിരാണ്. അതൊക്കെ വൃത്തികെട്ട തീരുമാനങ്ങളാണ്. പക്ഷെ കാലം മാറുമ്പോൾ കോലം മാറും എന്ന് പറയുന്ന പോലെ നാളെ ഈ രീതികളൊക്കെ മാറും. സതി, മാറ് മറയ്ക്കാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ എത്രയോ വൃത്തികെട്ട ആചാരങ്ങളുണ്ടായിരുന്നു. എല്ലാം മാറിയില്ലേ.” മനോജ് പറഞ്ഞു.

“ചെറുപ്പത്തിൽ അമ്പലത്തിലെ ദേവിയെ കാണിച്ചിട്ട് ദേവി ഇങ്ങനെ ചെയ്യും, അങ്ങനെ ചെയ്യും എന്നൊക്കെ ‘അമ്മ പറഞ്ഞു തരും. അന്ന് ദൈവങ്ങളോടും വിശ്വാസങ്ങളോടുമുള്ള സമീപനമല്ല എനിക്കിന്നുള്ളത്. നമ്മൾ വളരുമ്പോൾ മതങ്ങളെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും കൂടുതൽ പഠിക്കും. ശാസ്ത്രത്തെ മനസ്സിലാക്കും. മൈത്രേയൻ ഒക്കെ പറയുന്ന പോലെ. എല്ലാം ശരിയാണെന്ന് പറയുന്നില്ല. പക്ഷെ അതിലും ചില ശരികളൊക്കെ ഉണ്ട്. ദൈവം ഇല്ല എന്ന് അടച്ചാക്ഷേപിക്കില്ല. ഭൂമിയിൽ എന്തായാലും ഒരു സുപ്രീം പവർ ഉണ്ട്”. മനോജ് കൂട്ടിച്ചേർത്തു.