
വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന് അഭിപ്രായം പറഞ്ഞ് ബോളിവുഡ് നടി കജോൾ. “ശരിയായ സമയത്ത് ശരിയായ വ്യക്തിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലെന്നും, പുതുക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കുമെന്നും” കജോൾ പറഞ്ഞു. ട്വിങ്കിൾ ഖന്നയും കജോളും ചേർന്ന് അവതരിപ്പിക്കുന്ന ‘ടു മച്ച് ‘ഷോയിൽ വിക്കി കൗശലും, കൃതി സനണും അതിഥിയായി എത്തിയ ഏറ്റവും പുതിയ എപ്പിസോഡിലാണ് കാജോളിന്റെ വിവാദ പ്രസ്താവന.
‘തീർച്ചയായും, വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. ശരിയായ സമയത്ത് ശരിയായ വ്യക്തിയെ വിവാഹം കഴിക്കുമെന്ന് എന്താണ് ഉറപ്പ്? പുതുക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എന്തായാലും, ഒരു എക്സ്പയറി ഡേറ്റ് കൂടി ഉണ്ടെങ്കിൽ, ആരും അധികകാലം കഷ്ടപ്പെടേണ്ടതില്ല,’ കജോൾ പറഞ്ഞു.
ചൂട് പിടിച്ച ചർച്ചകളാണ് സോക്കറിൽ മീഡിയയിൽ കാജോളിന്റെ പ്രസ്താവനയെ കുറിച്ച് നടന്നു കൊണ്ടിരിക്കുന്നത്. നടിയുടെ ദാമ്പത്യ ജീവിതം അത്ര രസത്തിൽ അല്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ കാര്യങ്ങളെ കാണുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തുന്നത്. ജീവിതം ഓക്കേ അല്ലെങ്കിൽ ഡിവോഴ്സ് നേടൂ എന്നാണ് നടിയോട് സോഷ്യൽ മീഡിയ പറയുന്നത്.