“‘ബാബ കല്യാണി’യുടെ കഥയ്ക്ക് ചെങ്കോട്ട സ്ഫോടനവുമായുള്ള സാമ്യത യാദൃശ്ചികം”; എസ്.എൻ. സ്വാമി

','

' ); } ?>

‘ബാബ കല്യാണി’ എന്ന സിനിമയുടെ കഥയുമായി ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് സാമ്യതയുണ്ടെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. പത്തിരുപത് വർഷം മുൻപെഴുതിയ കഥയാണതെന്നും, പലരും സാമ്യം പറഞ്ഞപ്പോഴാണ് താൻ അത് ശ്രദ്ധിച്ചതെന്നും എസ്.എൻ. സ്വാമി പറഞ്ഞു.

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ 2006-ലാണ് ‘ബാബ കല്യാണി’ റിലീസായത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ അസിസ്റ്റന്റ്റ് കമ്മിഷണറായ ബാബ കല്യാണിയും സംഘവും നടത്തുന്ന തീവ്രവാദവേട്ടയുടെ കഥപറയുന്ന ചിത്രമായിരുന്നു ‘ബാബ കല്യാണി’.ഡൽഹിയിൽ സംഭവിച്ചതുപോലെ സ്ഫോടകവസ്തുക്കൾ നിറച്ച കാറുകളാണ് ‘ബാബ കല്യാണി’ എന്ന സിനിമയിൽ തീവ്രവാദികൾ ഉപയോഗിക്കുന്നത്. തീർഥാടനകേന്ദ്രമായ പഴനിയാണ് തീവ്രവാദികൾ കാർ ബോംബ് സ്ഫോടനത്തിൽ ലക്ഷ്യമിടുന്നത്.

സിനിമയിലെ തീവ്രവാദി സഹീർ ഒരു കോളേജ് പ്രൊഫസറായിരുന്നെങ്കിൽ ഡൽഹി സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഉമർ ഒരു ഡോക്ടറാണ്. തിരക്കുള്ള തീർഥാടനകേന്ദ്രത്തിലാണ് സിനിമയിൽ സ്‌ഫോടനം ലക്ഷ്യമിട്ടതെങ്കിൽ ഡൽഹിയിൽ അതു തിരക്കേറിയ തെരുവായിരുന്നെന്നുമാത്രം.