“ഇത്തരം രംഗങ്ങളിൽ വേഷമിടാൻ മാത്രം പ്രഭുദേവ അധഃപതിച്ചോ”; പ്രഭുദേവയ്ക്കും പുതിയ ഗാനത്തിനും അതിരൂക്ഷവിമർശനം

','

' ); } ?>

പ്രഭുദേവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “വൂൾഫിലെ” പുതിയ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകവിമർശനം. അശ്ലീല ചിത്രങ്ങളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം. ഗാനരംഗത്തിൽ നായികമാരിൽ ഒരാൾ പ്രഭുദേവയുടെ കാലിലെ തള്ളവിരലിൽ കടിക്കുന്ന രംഗമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാസ സാസ എന്ന ഗാനമാണ് വിമർശനങ്ങൾക്കിടയാക്കിയിരിക്കുന്നത്.

പ്രഭുദേവയുടെ മാർക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളിൽ അഭിനയിക്കുന്നത് എന്ന് പ്രേക്ഷകർ കമൻ്റ് ചെയ്യുന്നുണ്ട്. ഇത്തരം രംഗങ്ങളിൽ വേഷമിടാൻ മാത്രം പ്രഭുദേവ അധഃപതിച്ചോ എന്നും ചോദ്യമുയർന്നിട്ടുണ്ട്. നായികമാരുടെ കുടുംബം ഈ വീഡിയോ കണ്ടാൽ എങ്ങനെയാകുമെന്നും പലരും ചോദിക്കുന്നു.

ഗാനത്തിന്റെ അവസാന ഭാഗത്താണ് നായിക പ്രഭുദേവയുടെ കാൽവിരലിൽ കടിക്കുന്ന രംഗമുള്ളത്. ശ്രീ ഗോപികയാണ് ഈ ഭാഗം അഭിനയിച്ചിരിക്കുന്നത്. ഇത്രമേൽ നിലവാരം കുറഞ്ഞ ഒരു ഗാനരംഗം അടുത്തൊന്നും കണ്ടിട്ടില്ല എന്ന തരത്തിലാണ് പ്രതികരണങ്ങൾ വരുന്നത്. പ്രഭുദേവയ്ക്കൊപ്പം അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരാണ് ഗാനരംഗത്തിലുള്ളത്. റൊമാന്റിക് വിഭാഗത്തിലുള്ള ഗാനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നതായും കാണാം.

പ്രഭുദേവയെ നായകനാക്കി വിനു വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൂൾഫ്’. വസിഷ്‌ഠ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ. ആക്ഷൻ ചിത്രമായാണ് ‘വൂൾഫ്’ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. അംരീഷ് ആണ് ഗാനങ്ങൾ എഴുതി ഈണമിടുന്നത്. അരുൾ വിൻസെന്റ് ആണ് ഛായാഗ്രഹണം.