
വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തും. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്.
അതേ പോലെ സിനിമയുടെ റിലീസ് പോസ്റ്ററിനു നേരെ വലിയ വിമർശനവും ഉയരുന്നുണ്ട്. പോസ്റ്റർ എ ഐ നിർമ്മിതമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷന്: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.