“ബിഗ്‌ബോസ് ശരിക്കും ഒരു ബർമൂഡ ട്രയാങ്കിളാണ്, അവിടെ നിൽക്കുന്നത് ഒരതിജീവനമാണ്”; മനോജ് നായർ

','

' ); } ?>

ബിഗ്‌ബോസ് ശരിക്കും ഒരു ബർമൂഡ ട്രയാങ്കിളാണെന്ന് തുറന്നു പറഞ്ഞ് സീരിയൽ താരം മനോജ് നായർ. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ അതിൽ നിന്ന് രക്ഷപെട്ടിട്ടൊള്ളുവെന്നും, ഒന്നോ രണ്ടോ മാസത്തിനപ്പുറത്ത് അതിലെ ഫെയിം നില നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതേ ഷോയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും, അവിടെ നിൽക്കുന്നത് ഒരതിജീവനമാണെന്നും അദ്ദേഹം പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പലരുടെയും വിചാരം ബിഗ്‌ബോസിൽ കയറിച്ചെന്ന് കൊറേ അലറി തെറിവിളിച്ചാൽ ഭയങ്കര സംഭവമായെന്നാണ്. മണ്ടത്തരമാണത്. ബിഗ്‌ബോസിലേക്ക് പോകുന്നവരോട് എനിക്ക് ഒന്നേ പറയാനൊള്ളൂ നിങ്ങൾ ഒരു തയ്യാറെടുപ്പും നടത്തണ്ട, പി ആർ വർക്ക് ഒന്നും ചെയ്യണ്ട. വോട്ട് ചോദിക്കാൻ പോലും ആരെയും ഏൽപ്പിക്കണ്ട. വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അത് കൊണ്ട് തന്നെ ആരും ആരെയും ജയിപ്പിക്കാൻ വേണ്ടി ഒരു അജണ്ടയൊന്നും തയ്യാറാക്കിയിട്ടില്ല. നമുക്ക് കിട്ടാത്തതിനെ കുറിച്ച് മോശം പറയുക എന്നൊരു സ്വഭാവം ആളുകൾക്ക് പൊതുവെ ഉണ്ട്. ഇത്തരം ധാരണകളൊക്കെ അതാണ്. ബിഗ്‌ബോസ് ശരിക്കും ഒരു ബർമൂഡ ട്രയാങ്കിളാണ് അതിൽ പോയവരുടെ അഡ്ഡ്രസൊന്നും കാണാനേ ഇല്ല. അതിനു മുന്നേ സജീവമായി നിന്നിരുന്ന ആളുകളാണ്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ അതിൽ നിന്ന് രക്ഷപെട്ടിട്ടൊള്ളു. ആ 100 ദിവസത്തിനപ്പുറത്തേക്ക് ഒരു ഒന്നോ രണ്ടോ മാസം അതിൽ കൂടുതലൊന്നും അതിലെ ഫെയിം ഉണ്ടാകില്ല”. മനോജ് നായർ പറഞ്ഞു.

“എന്നാൽ ഏറ്റവും നല്ല കോൺസെപ്റ്റുള്ള ഒരു ഷോയാണ് ബിഗ്‌ബോസ്. നമുക്ക് അതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതിന്റെ അകത്ത് നിന്ന് പല പ്രതിസന്ധികളെയും തരണം ചെയ്താൽ മാനസികമായി നമുക്ക് കരുത്ത് കിട്ടുന്ന ഒരു ഷോയാണ് അത്. മൊബൈലിന്റെ നെറ്റ് കുറച്ച്
നേരത്തേക്ക് പോയാൽ ഭ്രാന്ത് പിടിക്കുന്ന മനുഷ്യരാണ് നമ്മൾ. അങ്ങനെയുള്ള ഒരുപറ്റം മനുഷ്യരാണ് ഫോണില്ലാതെ, ലോകത്ത് എന്താ സംഭവിക്കുന്നത് എന്നറിയാതെ, സമയമറിയാതെ അതിനുള്ളിൽ ജീവിക്കുന്നത്. ഭയങ്കരമായിട്ടുള്ള ഒരതിജീവനമാണത്. അതുകൊണ്ട് തന്നെ ആ ഷോയല്ല ആ ഷോയിൽ ചെല്ലുന്നവനാണ് അതിൽ നെഗറ്റീവ് ഉണ്ടാക്കുന്നത്”. മനോജ് നായർ കൂട്ടിച്ചേർത്തു

മലയാളത്തിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് മനോജ് നായർ. ഒരു ഡബ്ബിങ്ന ആർട്ടിസ്റ്റ് കൂടിയായ അദ്ദേഹം നടി ബീന ആന്റണിയുടെ ഭർത്താവ് കൂടിയാണ്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ബദ്‌ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അവസാനമായി, ‘കുടുംബവിളക്ക്’ എന്ന ജനപ്രിയ ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.