നായകനെക്കാൾ കയ്യടി നടിപ്പിൻ നായകന്; ബാരിക്കേഡുകൾ തകർത്ത് സൂര്യക്ക് ജയ് വിളിച്ച് തെലുങ്ക് ആരാധകർ

','

' ); } ?>

തെലുങ്ക് നായകരെക്കാൾ കൂടുതൽ ആരാധകർ നടിപ്പിൻ നായകൻ സൂര്യയ്ക്കാണെന്ന് സോഷ്യൽ മീഡിയ. നടനെ തെലുങ്ക് ആരാധകർ വരവേൽക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്. രവി തേജയുടെ ഏറ്റവും പുതിയ ചിത്രം മാസ് ജതാര സിനിമയുടെ പ്രീ റീലീസ് ചടങ്ങിൽ എത്തിയതായിരുന്നു താരം. ബാരിക്കേഡുകൾ തകർത്ത് സൂര്യക്ക് ജയ് വിളിക്കുന്ന ആരാധകരെ വീഡിയോയിൽ കാണാം. തന്റെ സിനിമകളുടെ തുടർച്ചയായ പരാജയങ്ങളിലും ആരാധകരുടെ സ്നേഹത്തിനു കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്യ.

കാർത്തിക് സുബ്ബരാജ് ചിത്രമായ റെട്രോ ആണ് സൂര്യയുടേതായി ഒടുവിലിറങ്ങിയ ചിത്രം. ചിത്രം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയിരുന്നില്ല. തൊട്ട് മുൻപ് ഇറങ്ങിയ കങ്കുവയ്ക്കും സമാനമായ സാഹചര്യമായിരുന്നു. ആർ ജെ ബാലാജി സംവിധത്തിൽ കറുപ്പ് എന്ന ചിത്രമാണ് സൂര്യയുടേതായി തിയേറ്ററിൽ എത്താനിരിക്കുന്ന ചിത്രം. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. മമിത ബൈജു നായികയായെത്തുന്ന ചിത്രവും സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.