“കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്, ഒരു ഇൻഡസ്ട്രി മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് പറയില്ല”; സാക്ഷി അഗർവാൾ

','

' ); } ?>

സിനിമയിൽ നിന്നും കാസ്റ്റിങ് കൗച്ചും അനുചിതമായ ആവശ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സാക്ഷി അഗർവാൾ. ഓരോ തവണയും അതിൽ നിന്ന് ഒഴിഞ്ഞ് മാറിയെന്നും, അത്തരം സമീപനങ്ങൾ കരിയറിനെ ബാധിച്ചിട്ടില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനൊരു ഇന്ത്യൻ നടിയാണ്. എന്റെ നാടല്ല, മറിച്ച് കലയാണ് സംസാരിക്കുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഓരോ തവണയും അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. ഇത് ഒരിക്കലും കരിയറിനെ ബാധിച്ചിട്ടില്ല. മറിച്ച്, കഴിവിനെ വിലമതിക്കുന്ന ആളുകളിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്”. സാക്ഷി അഗർവാൾ പറഞ്ഞു.

“തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകൾക്ക് പുറമെ ഒ.ടി.ടിയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു ഇൻഡസ്ട്രി മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് പറയില്ല. എന്നാലും, തമിഴ് സിനിമയ്ക്ക് ശക്തമായ അച്ചടക്കവും തൊഴിൽപരമായ അതിർവരമ്പുകളുമുണ്ട്. ലയാളം സിനിമയിൽ നിന്ന് സൈലെൻസിന് കൂടുതൽ പ്രധാനം നൽകണം അണ്ടർപ്ലെ ചെയ്യാനും ആണ് ഞാൻ പഠിച്ചത്’, സാക്ഷി അഗർവാൾ കൂട്ടിച്ചേർത്തു.

2013-ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയായിരുന്നു സാക്ഷി അഗർവാളിന്റെ അരങ്ങേറ്റം. പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. അരൺമനൈ 3, കാലാ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടി. ഒരായിരം കിനാക്കളാൽ, ബെസ്റ്റി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനോടൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റ് ആയും സാക്ഷി അഗർവാൾ പ്രവർത്തിച്ചിട്ടുണ്ട്. ഗസ്റ്റ് ചാപ്റ്റർ 2 , ദി നൈറ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സാക്ഷിയുടെ സിനിമകൾ.